• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്തയെ മൈലി സൈറസ് നേരിട്ടത് മറ്റൊരു പോസ്റ്റ് വഴി

Miley Cyrus Denies Breakup Rumours with Liam Hemsworth with a Cheesy Throwback Pic | കടൽത്തിരമാലകളിൽ പ്രിയതമനുമായി പ്രണയം പങ്കു വയ്ക്കുന്ന ചിത്രമാണ് മൈലി ട്വിറ്റർ വഴി ട്വീറ്റ് ചെയ്തത്

news18india
Updated: June 12, 2019, 8:26 PM IST
ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്തയെ മൈലി സൈറസ് നേരിട്ടത് മറ്റൊരു പോസ്റ്റ് വഴി
ഭർത്താവിനൊപ്പം മൈലി
news18india
Updated: June 12, 2019, 8:26 PM IST
ഭർത്താവ് ലിയാം ഹെംസ്വർത്തുമായി പിരിഞ്ഞെന്ന വാർത്തകളെ നടിയും ഗായികയുമായ മൈലി സൈറസ് നേരിട്ടതിങ്ങനെ. 10 വർഷത്തെ പ്രണയ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് മൈലി കുപ്രചരണങ്ങൾക്കു അറുതി വരുത്തിയത്. "എന്റെ പ്രിയതമന് സന്തോഷം നിറഞ്ഞ പത്താം വാർഷികാശംസകൾ. എല്ലാവരും 2009ലെ പോലെത്തന്നെ വിഡ്ഢികൾ ആണെന്ന് കാണുന്നത് നല്ലത്. ചില കാര്യങ്ങൾ ഒരിക്കലും മാറില്ല. നിങ്ങൾക്ക് എന്നോടുള്ള വികാരം അത്തരത്തിൽ ഒന്നാണെന്ന് പ്രതീക്ഷിക്കുന്നു," മൈലി കുറിക്കുന്നു.



2009 ലെ 'ദി ലാസ്റ്റ് സോംഗി'ന്റെ സെറ്റിലാണ് മൈലിയും സൈറസും കണ്ടു മുട്ടുന്നത്. അന്ന് മുതൽ ഇരുവരും ഒന്നിച്ചാണ്. 2018 ഡിസംബറിൽ ഇവർ വിവാഹിതരായി. ദി ലാസ്റ്റ് സോംഗിലെ ചിത്രം പങ്കു വച്ചാണ് ഇവർ ഒരിക്കലും പിരിയാത്ത ആത്മാക്കൾ എന്ന് തെളിയിക്കുന്നത്. ആരാധകർക്കും പ്രേക്ഷകർക്കും മുന്നിൽ എപ്പോഴും റെഡ് കാർപ്പെറ്റിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തങ്ങൾക്കിടയിലെ സ്നേഹം പങ്കു വയ്ക്കുന്ന ചിത്രങ്ങളുമായി ഇവർ എത്താറുണ്ട്.
Loading...

First published: June 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...