81-ാം വയസ്സിൽ പുഷ്അപ് ചെയ്ത് മിലിന്ദ് സോമന്റെ അമ്മ; വീഡിയോ വൈറൽ

Milind Soman's mother Usha Soman does an easy-breezy push up in her birthday video | പ്രായത്തെ വെല്ലുവിളിച്ച് സൂപ്പർ മോഡലും ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമന്റെ അമ്മ ഉഷ സോമൻ

News18 Malayalam | news18-malayalam
Updated: July 6, 2020, 10:34 AM IST
81-ാം വയസ്സിൽ പുഷ്അപ് ചെയ്ത് മിലിന്ദ് സോമന്റെ അമ്മ; വീഡിയോ വൈറൽ
പുഷ്അപ്പ് ചെയ്യുന്ന ഉഷ സോമൻ, മിലിന്ദ് സോമൻ
  • Share this:
ഉഷ സോമന് പ്രായം 81. സൂപ്പർ മോഡലും ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമന്റെ അമ്മ. ഒരു ഫിറ്റ്നസ് കുടുംബമാണ് ഇവരുടേത്. മിലിന്ദ് സോമൻ, അമ്മ, മിലിന്ദിന്റെ ഭാര്യ അങ്കിത എന്നിവർ ലോക്ക്ഡൗൺ ആയിട്ട് പോലും വീട്ടിൽ തന്നെ കൃത്യമായ വ്യായാമം ചെയ്ത് വരികയായിരുന്നു. ഇപ്പോൾ തന്റെ 81-ാം പിറന്നാളിന് ഉഷ സോമൻ ചെയ്ത കാര്യം ഇന്റർനെറ്റിനെ പിടിച്ചു കുലുക്കുന്ന രീതിയിൽ വൈറലാവുകയാണ്.

അടുത്ത പിറന്നാളിന് സാംബിയയിൽ ബഞ്ചി ജമ്പിംഗ് ചെയ്യാൻ പ്ലാൻ ഇട്ട ഉഷ സോമൻ കൊറോണ പശ്ചാത്തലത്തിൽ ആ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. പകരം ചെയ്തത് ഇതാണ്. നിലത്തു പുഷ്അപ് എടുക്കുന്ന ഉഷ സോമന്റെ വീഡിയോ മകൻ മിലിന്ദ് പോസ്റ്റ് ചെയ്തു.

കാലിൽ ചെരുപ്പിടാതെ കിലോമീറ്ററുകളോളം മാരത്തോൺ ഓട്ടം നടത്തി മുൻപും ഉഷ സോമൻ വൈറലായിട്ടുണ്ട്.
First published: July 6, 2020, 10:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading