• HOME
  • »
  • NEWS
  • »
  • film
  • »
  • ഹോളിവുഡ് ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്ന 'മാൾട്ട'യിൽ ചിത്രീകരിക്കുന്ന 'മിൽട്ടൺ ഇൻ മാൾട്ട' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

ഹോളിവുഡ് ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്ന 'മാൾട്ട'യിൽ ചിത്രീകരിക്കുന്ന 'മിൽട്ടൺ ഇൻ മാൾട്ട' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

അടുത്ത ഷെഡ്യൂൾ ഡിസംബറിൽ

മിൽട്ടൺ ഇൻ മാൾട്ട

മിൽട്ടൺ ഇൻ മാൾട്ട

  • Share this:
ആൻസൺ പോൾ, രസ്ന പവിത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ 'മിൽട്ടൺ ഇൻ മാൾട്ട' ആദ്യഘട്ട ചിത്രീകരണം മാൾട്ടയിൽ പൂർത്തിയായി. ഹോളിവുഡ് ചിത്രങ്ങൾ മാത്രം ചിത്രീകരിക്കുന്ന യൂറോപിലെ വിനോദ സഞ്ചാര കേന്ദ്രമായ മാൾട്ടയിൽ ആദ്യമായി ഗോൾഡൺ ബേയ്, സെന്റ് പോൾസ് ബേയ്, സബ്ബാർ, കൽകാറ, വെല്ലറ്റ എന്നിവിടങ്ങളിലായി ഒരു മലയാള സിനിമയുടെ ആദ്യഘട്ട ചിത്രീകരണമാണ് കഴിഞ്ഞത്. അടുത്ത ഷെഡ്യൂൾ ഡിസംബറിൽ ആരംഭിക്കും.

ടി വി ആർ ഫിലിംസിന്റെ ബാനറിൽ എൽദോസ് ടിവിആർ (ഡി ഡി) നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. അഡ്മിനിസ്ട്രേറ്റർ- സൈക്കത് ഭസു. പ്രസാദ് അറുമുഖൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

കൈതപ്രം, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം.ജി. ശ്രീകുമാർ സംഗീതം പകരുന്നു. എഡിറ്റർ- അനീഷ് ഉണ്ണിത്താൻ, പ്രൊജക്ട് ഡിസൈനർ- അൻവർ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ അമൃത, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാർജ് കെ.ആർ., ലൈൻ പ്രൊഡ്യൂസർ- ടിനി ടോക്കീസ് മീഡിയ- മാൾട്ട, പ്രൊജക്ട് കോ ഓഡിനേറ്റർ-ജിനു ജോർജ് കളപ്പാട്ടിൽ, കല- അജയൻ അമ്പലത്തറ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അമ്പിളി, ഓഫീസ് ഇൻ ചാർജ്ജ്- അഖിൽ വർഗീസ്, ആക്ഷൻ- ഡ്രാഗൺ ജിറോഷ്, ഡിസൈൻ- ഉണ്ണികൃഷ്ണൻ ടി.ടി., പി.ആർ.ഒ.-എ.എസ്. ദിനേശ്.

Also read: Jawanum Mullapoovum | ലോക്ക്ഡൗൺ കാലത്തെ ജയശ്രീ ടീച്ചറും, ജവാൻ ഗിരിധറും; 'ജവാനും മുല്ലപ്പൂവും' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അടച്ചിടൽ കാലത്തിന് ശേഷം ഓരോ വീടും ഒരു ചെറുലോകമായി മാറിയ പശ്ചാത്തലത്തിലെ കഥയുമായി മലയാള ചിത്രം 'ജവാനും മുല്ലപ്പൂവും.' (Jawanum Mullapoovum) കോവിഡാനന്തരം കഷ്ടത്തിലായത് സാങ്കേതിക പരിഞ്ജാനമില്ലാത്ത സാധാരണക്കാരാണ്. സൈബർ ലോകം വെളിച്ചമായി ഒപ്പം നിന്ന് അവരുടെ വഴികളിൽ ഇരുൾ പരത്തിക്കൊണ്ടിരുന്നു.

സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്കൂൾ അദ്ധ്യാപികയായ ജയശ്രീ ടീച്ചറും സൈനിക ജീവിതം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ ജവാൻ ഗിരിധറിന്റെയും കഥ പറയുന്ന ചിത്രം നവാഗതസംവിധായകനായ രഘു മേനോൻ അണിയിച്ചൊരുക്കുന്നു. ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തിൽ ഗിരിധറും ജയശ്രീയും ഇരുധ്രുവങ്ങളിലാണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവർ ഒത്തുപോകുകയാണ്.

ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ വൃതൃസ്തമായി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ. ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും,സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന 'ജവാനും മുല്ലപ്പൂവും' പ്രദർശനത്തിന് തയ്യാറാകുന്നു.

Summary: Malayalam movie 'Milton in Malta' has wrapped up its first part of filming in Malta, a country renowned for its beautiful backdrops for Hollywood productions
Published by:user_57
First published: