അമേരിക്കയിലെ ചലച്ചിത്ര മേളയിൽ ജയസൂര്യക്ക് പുരസ്കാരം; അഭിനന്ദനവുമായി മന്ത്രി എ.കെ. ബാലൻ
അമേരിക്കയിലെ ചലച്ചിത്ര മേളയിൽ ജയസൂര്യക്ക് പുരസ്കാരം; അഭിനന്ദനവുമായി മന്ത്രി എ.കെ. ബാലൻ
Minister AK Balan wishes Jayasurya for winning award in a film festival in America | ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ ഞാൻ മേരികുട്ടിയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യക്ക്
ട്രാൻസ്ജെണ്ടർ കഥാപാത്രമായി എത്തി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയതിന് പിന്നാലെ അമേരിക്കൻ ചലച്ചിത്ര മേളയിൽ നടൻ ജയസൂര്യക്ക് അംഗീകാരം. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യക്കാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണിത്. നായകനെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഫേസ്ബുക് പോസ്റ്റ് വഴി അഭിനന്ദിച്ചു. മന്ത്രിയുടെ പോസ്റ്റ് ചുവടെ.
അമേരിക്കയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ ജയസൂര്യയ്ക്ക് അഭിനന്ദനം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
2018 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ആദ്യമായി പുരസ്കാരം നൽകിയത് കേരള സർക്കാരാണ്. സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരവും ജയസൂര്യയ്ക്ക് നൽകി.
ചിത്രത്തിൽ മേരിക്കുട്ടി എന്ന ട്രാൻസ്സെക്ഷ്വൽ കഥാപാത്രത്തെ വളരെ മികവോടെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഒട്ടനവധി അംഗീകാരങ്ങൾ ജയസൂര്യ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ, അന്താരാഷ്ട്ര അംഗീകാരം കൂടി നേടിയിരിക്കുന്നു. ജയാ, താങ്കൾക്ക് സല്യൂട്ട്!
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.