• HOME
  • »
  • NEWS
  • »
  • film
  • »
  • Palthu Janwar | പാൽതു ജാൻവർ കാണാൻ മൃഗസംരക്ഷണമന്ത്രി; ചിഞ്ചുറാണി മുൻകൂട്ടി അറിയിക്കാതെ തിയേറ്ററിൽ

Palthu Janwar | പാൽതു ജാൻവർ കാണാൻ മൃഗസംരക്ഷണമന്ത്രി; ചിഞ്ചുറാണി മുൻകൂട്ടി അറിയിക്കാതെ തിയേറ്ററിൽ

കുടിയാന്മല എന്ന ഗ്രാമത്തിലെ ഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്

മന്ത്രി ചിഞ്ചു റാണി തിയേറ്ററിൽ

മന്ത്രി ചിഞ്ചു റാണി തിയേറ്ററിൽ

  • Last Updated :
  • Share this:
    തിരക്കുകൾക്കിടയിലും പാൽതു ജാൻവർ (Palthu Janwar) കാണാനെത്തി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലം കാർണിവൽ തീയേറ്ററിലായിരുന്നു മന്ത്രി സിനിമ കാണാനെത്തിയത്. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികൾക്കും കൗതുകമായി. കുടിയാന്മല എന്ന ഗ്രാമത്തിലെ ഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്.

    സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി പ്രതികരിച്ചു. സ്വന്തം മക്കൾക്ക് ഒരു അസുഖം വരുമ്പൊ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത്, അതുപോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

    Also read: Palthu Janwar review | കാലിത്തൊഴുത്തിന്റെ ജീവൻ അറിഞ്ഞവൻ; നന്മ നിറഞ്ഞവൻ

    നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം പ്രദർശനം തുടരുന്നു.

    അച്ഛന്റെ മരണശേഷം, അദ്ദേഹം സേവനമനുഷ്​ഠിച്ചിരുന്ന, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രസൂൺ (ബേസിൽ ജോസഫ്) എന്ന യുവാവിനെ മുൻനിർത്തിയാണ് സിനിമയുടെ പശ്ചാത്തലം. അനിമേറ്റർ ആവണം എന്ന അതിയായ മോഹമുപേക്ഷിച്ചാണ്‌, തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ, അച്ഛൻ ചെയ്തിരുന്ന ജോലി തുടങ്ങിയ പരിഗണനകളിൽ മനസ്സില്ലാമനസ്സോടെ അയാൾ കുടിയാന്മല എന്ന ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയിലെ ജോലിയിൽ പ്രവേശിക്കുന്നത്. ചെന്ന് കേറുന്നതാകട്ടെ, മൃഗപരിപാലനം ജീവിതവ്രതമാക്കിയ ഒരുപറ്റം മനുഷ്യരുടെ നാട്ടിലേക്കും. ഓരോ വീട്ടിലും ഒരു മൃഗം അല്ലെങ്കിൽ ഫാം എന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. അനിമേഷന്റെ മായിക ലോകം വിളിക്കുന്ന മനസ്സുമായി, പ്രസൂൺ എങ്ങനെ ഇവിടെ മുന്നോട്ടുപോകും, അയാൾ വെല്ലുവിളികളെ നേരിടുമോ, അതിജീവിക്കുമോ തുടങ്ങിയ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം.

    ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

    Summary: Minister for Animal Husbandry and Dairy Development J. Chinchu Rani throws a surprise visit to a Kollam theatre to watch Basil Joseph movie 'Palthu Janwar'. The minister expressed her liking for the movie and highlighted the role played by Johny Antony, who keeps immense love for his home-bred cattle. She also appreciated the nature of the character Basil Joseph has played
    Published by:user_57
    First published: