• HOME
 • »
 • NEWS
 • »
 • film
 • »
 • 'മിന്നൽ മുരളി' നെറ്ഫ്ലിക്സ് വഴി പ്രദർശനത്തിനെത്തും; വാർത്ത സ്ഥിരീകരിച്ച് അണിയറപ്രവർത്തകർ

'മിന്നൽ മുരളി' നെറ്ഫ്ലിക്സ് വഴി പ്രദർശനത്തിനെത്തും; വാർത്ത സ്ഥിരീകരിച്ച് അണിയറപ്രവർത്തകർ

Minnal Murali movie release confirmed on Netflix | മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

മിന്നൽ മുരളി

മിന്നൽ മുരളി

 • Share this:
  മുംബൈ: അമാനുഷിക ശക്തി ഉപയോഗിച്ച് തിന്മക്കെതിരെ പൊരുതി ലോകത്തെ രക്ഷിക്കുക - അത്തരം ഒരു സൂപ്പർ ഹീറോയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? 'മിന്നൽ മുരളി' - ഈ വർഷത്തെ മലയാള സിനിമകളിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആക്ഷൻ ചിത്രം മിന്നൽ മുരളി യുടെ സംവിധായകൻ ബേസിൽ ജോസഫ് ആണ്.

  മിന്നൽ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് ആവേശത്തോടെ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: "കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങൾ കൂടുതൽ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങൾ മുഴുവൻ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നതിൽ ഒരു പാട് സന്തോഷമുണ്ട്."

  സിനിമയുടെ നിർമ്മാതാവായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോൾ പറയുന്നതിങ്ങനെ: "ഒരു നിർമ്മാതാവ് എന്ന നിലയിൽ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാർഥ്യജനകവുമായിരുന്നു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. ഈ ലോക്കൽ സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ വിജയത്തിനായി ഞങ്ങൾ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പർ ഹീറോ സിനിമ അതിന്റെ കരുത്തിൽ ഭാഷകളെ മറികടക്കുന്നു. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നൽ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്. ഈ വരുന്ന മലയാള സിനിമയിലൂടെ നെറ്റ്ഫ്ലിക്സുമായി ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മിന്നൽ മുരളി ഒരു തുടക്കം മാത്രമാണ്."  മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകൾ: "തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ".

  ലോകത്തിലെ വിനോദ സേവന മേഖലയിൽ 190 രാജ്യങ്ങളിലായി 20.9 കോടി അംഗങ്ങളുള്ള നെറ്ഫ്ലിക്സിലൂടെ വിവിധ ഭാഷകളിൽ വ്യത്യസ്ത ഉള്ള ടിവി പരമ്പരകൾ, ഡോക്യൂമെന്ററികൾ, സിനിമകൾ എന്നിവ ജനങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. അംഗങ്ങൾക്ക് ഒരു ഇന്റർനെറ്റ്‌ കണക്ട് ചെയ്ത സ്ക്രീനിലൂടെ എപ്പോൾ വേണമെങ്കിലും, എത്ര വട്ടവും എവിടെ നിന്നും പരിപാടികൾ ആസ്വദിക്കാം. കച്ചവട താല്പര്യങ്ങൾ അവഗണിച്ച് ഒരു നിബന്ധനയുമില്ലാതെ കണ്ടുകൊണ്ടിരിക്കുന്ന പരിപാടികൾ നിർത്തിവെയ്ക്കാനും സൗകര്യാനുസരണം തുടർന്ന് കാണാനും കഴിയും.
  Netflex India യിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾക്കും വിനോദ പരിപാടികൾക്കും IG@Netflix_IN, TW@NetflixIndia, TWSouth@Netflix_INSouth and FB@NetflixIndia പിന്തുടരുക. പി ആർ ഒ: എ.എസ്. ദിനേശ്, ശബരി.
  Published by:user_57
  First published: