നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Minnal Murali | തീപാറും; ആദ്യ സൂപ്പര്‍ ഹീറോ എത്താന്‍ ഇനി മൂന്നാഴ്ച കൂടി; ബോണസ് ട്രെയ്‌ലറുമായി മിന്നല്‍ മുരളി

    Minnal Murali | തീപാറും; ആദ്യ സൂപ്പര്‍ ഹീറോ എത്താന്‍ ഇനി മൂന്നാഴ്ച കൂടി; ബോണസ് ട്രെയ്‌ലറുമായി മിന്നല്‍ മുരളി

    ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പര്‍ ഹീറോ ചിത്രം 2021 ഡിസംബര്‍ 24-ന് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായി ലോകമെമ്പാടും പ്രീമിയര്‍ ചെയ്യും.

    • Share this:
      സൂപ്പര്‍ഹീറോ ലോകത്തിലേക്ക് എത്തിനോക്കുന്ന മിന്നല്‍ മുരളിയുടെ ബോണസ് ട്രെയ്‌ലറുമായി നെറ്റ്ഫ്‌ലിക്‌സ് ആരാധകരെ അത്ഭുതപ്പെടുത്തി മുന്നേറുന്നു. നേരത്തെ എത്തിയ ട്രെയ്‌ലര്‍, ടീസര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

      മിന്നല്‍ ശക്തിയും തുടര്‍ന്നുള്ള സൂപ്പര്‍ ഹീറോ പരിവേഷവും, സൂപ്പര്‍ ഹീറോ ലോകവും തുടങ്ങിയ പുത്തന്‍ കാഴ്ചകള്‍ ആണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഇന്ന് റിലീസ് ചെയ്ത ട്രെയിലര്‍ ആബാലവൃദ്ധം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുകയും കാത്തിരുന്നു ആഘോഷമാക്കുവാന്‍ ഒരു തികഞ്ഞ ക്രിസ്മസ് അവധിക്കാല ചിത്രമാക്കി മാറുമെന്നാണ് ട്രെയ്‌ലര്‍ സൂചനകള്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തില്‍ പ്രീമിയര്‍ ചെയ്യുന്നത്.

      ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം 'മിന്നല്‍ മുരളി' എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്നു ഈ സൂപ്പര്‍ ഹീറോ ചിത്രത്തില്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് (സോഫിയ പോള്‍) നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പര്‍ ഹീറോ ചിത്രം 2021 ഡിസംബര്‍ 24-ന് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായി ലോകമെമ്പാടും പ്രീമിയര്‍ ചെയ്യും.

      ട്രെയിലറിനോടുള്ള പ്രതികരണത്തില്‍ എനിക്ക് അതിയായ സന്തോഷവുമുണ്ട്, ട്രെയിലറിനെ കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞു. ചിത്രത്തെ കാത്തിരിക്കുന്ന ആരാധകര്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകള്‍ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമ നല്‍കാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതില്‍ അവര്‍ ആവേശഭരിതരാണെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.


      വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍- , ''മിന്നല്‍ മുരളിയെ ഒരു നല്ല സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്നറും ആക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഥയ്ക്കൊപ്പം, അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച അഭിനേതാക്കള്‍ ആണ്, അവരുടെ കഠിനാദ്ധ്വാനം തീര്‍ച്ചായയും ഫലം ചെയ്യും. ബോണസ് ട്രെയിലര്‍ തീര്‍ച്ചയായും പ്രേക്ഷകരെ സിനിമയിലേക്ക് ആവേശഭരിതരാക്കും എന്നുറപ്പാണ്.

      അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് രചന. ഛായാഗ്രഹണം സമീര്‍ താഹിര്‍. സംഗീതം ഷാന്‍ റഹ്‌മാന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 'ഗോദ' എന്ന വിജയചിത്രത്തിനു ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രവുമാണിത്.
      Published by:Jayesh Krishnan
      First published: