• HOME
 • »
 • NEWS
 • »
 • film
 • »
 • Eesho | നാദിർഷ, ജയസൂര്യ ചിത്രം 'ഈശോ'യിൽ നിന്നും മിന്നാമിന്നി പെണ്ണേ... ഗാനം

Eesho | നാദിർഷ, ജയസൂര്യ ചിത്രം 'ഈശോ'യിൽ നിന്നും മിന്നാമിന്നി പെണ്ണേ... ഗാനം

Minnaminni Penne song from Nadirsha Jayasurya movie Eesho | മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷ ഇത്തവണ ഒരുക്കിയിരിക്കുന്നത്

ഈശോ

ഈശോ

 • Last Updated :
 • Share this:
  ജയസൂര്യയെ (Jayasurya) നായകനാക്കി നാദിർഷ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഈശോ (Eesho). മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വരനാടാണ് തിരക്കഥ. ചിത്രത്തിലെ നാദിർഷ ഈണമിട്ട മിന്നാമിന്നി പെണ്ണേ... എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികൾ പാടിയത് ഹിദ സക്കീറാണ്.

  Also read: Eesho | സണ്ണിക്ക് പിന്നാലെ ജയസൂര്യയുടെ 'ഈശോ'യും ഒ.ടി.ടി. റിലീസിന്

  ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സോണി ലിവിലൂടെ പ്രീമിയറിന് ഒരുങ്ങുകയാണ്. റോബി വർഗീസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നാദിർഷ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

  എൻ.എം. ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് - ജേക്സ് ബിജോയ്, ലിറിക്‌സ് - സുജേഷ് ഹരി, ആർട്ട് - സുജിത് രാഘവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, കോസ്റ്റ്യൂം - അരുൺ മനോഹർ, ആക്ഷൻ - ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി - ബ്രിന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് - സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് - വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് - പി വി ശങ്കർ, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ഡിസൈൻ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.  Also read:  Suriya 42 | പാൻ- ഇന്ത്യ അല്ല, പാൻ -വേൾഡ്; പ്രതീക്ഷയുടെ കൊടുമുടി കേറി സൂര്യ 42 'മോഷൻ പോസ്റ്റർ'

  ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രം 'സൂര്യ 42വിന്റെ' (Surya 42) മോഷൻ പോസ്റ്റർ നടനും ചലച്ചിത്ര നിർമ്മാതാവുമായ സൂര്യ (Suriya) പുറത്തിറക്കി. സ്‌പെഷ്യൽ ഇഫക്‌ട് നിറഞ്ഞ ഹെവി പ്രൊമോ ചരിത്ര കാലഘട്ടത്തിലെ കാഴ്ചയാണ് സൂചിപ്പിക്കുന്നത്.

  ഒരു കഴുകൻ യുദ്ധഭൂമിയിൽ പറന്നുയരുന്നതോടെയാണ് പ്രമോ ആരംഭിക്കുന്നത്. അവിടെ കുതിരസവാരി നടത്തുന്ന യോദ്ധാക്കൾ വാളുകളും മഴുവുമായി പരസ്പരം പോരാടുന്നത് കാണാം. പക്ഷി പിന്നീട് ഒരു യോദ്ധാവിന്റെ അടുത്തേക്ക് പറക്കുന്നു. അയാൾ ഒരു പാറയുടെ മുകളിൽ നിന്നുകൊണ്ട് താഴെ നടക്കുന്ന യുദ്ധം വീക്ഷിക്കുകയും, പക്ഷി അയാളുടെ തോളിൽ ഇരിക്കുകയും ചെയ്യുന്നു. സൂര്യ ഏക പോരാളിയാണ്. “ഞങ്ങൾ സാഹസികത ആരംഭിക്കുമ്പോൾ, നിങ്ങളുടെ ആശംസകൾ ഞങ്ങൾ തേടുന്നു,” മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ ട്വീറ്റ് ചെയ്തു.

  3D ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യും. ഇത് പദ്ധതിയുടെ വ്യാപ്തി കാണിക്കുന്നു. പാൻ-ഇന്ത്യ ട്രെൻഡ് ആയതിനാൽ, #Suriya42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പേരിടാത്ത ഈ ചിത്രത്തിലൂടെ സൂര്യ പാൻ -വേൾഡ് ചിത്രത്തിനായി ഒരുങ്ങുന്നതായി മോഷൻ പോസ്റ്റർ സൂചനകൾ നൽകുന്നു.
  Published by:user_57
  First published: