A Suitable Boy Trailer| തബുവും ഇഷാൻ ഖട്ടറും പ്രധാന വേഷത്തിൽ; മിര നായരുടെ സീരീസ് ജുലൈ 26 ന്

വിക്രം സേതിന്റെ നോവലിനെ ആസ്പദമാക്കിയാണ് സീരീസ്

News18 Malayalam | news18-malayalam
Updated: July 11, 2020, 5:24 PM IST
A Suitable Boy Trailer| തബുവും ഇഷാൻ ഖട്ടറും പ്രധാന വേഷത്തിൽ; മിര നായരുടെ സീരീസ് ജുലൈ 26 ന്
A Suitable Boy
  • Share this:
മിര നായർ സംവിധാനം ചെയ്യുന്ന സീരീസ് എ സ്യൂട്ടബിൾ ബോയ് ട്രെയിലർ പുറത്തിറങ്ങി. തബു, ഇഷാൻ ഖട്ടർ എന്നിവരാണ് ഇതിൽ പ്രധാന വേഷത്തിലെത്തുന്നത്. ജുലൈ 26 മുതൽ രാത്രി 9 മണിക്ക് ബിബിസി വണ്ണിൽ സീരീസ് പ്രദർശനത്തിനെത്തും.

ഇതേ പേരിലുള്ള വിക്രം സേതിന്റെ നോവലിനെ ആസ്പദമാക്കിയാണ് മിര നായർ സീരീസ് ഒരുക്കിയിരിക്കുന്നത്. 1993 ലാണ് വിക്രം സേത് സ്യൂട്ടബിൾ ബോയ് പുറത്തിറക്കിയത്.

TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]Poonthura | രോഗം വ്യാപനം തടയാൻ ക്വിക്ക് റെസ്പോൺസ് ടീം; എല്ലാ വീട്ടിലും എൻ 95 മാസ്ക് എത്തിക്കും [NEWS]
റാം കപൂർ, തന്യ മണിക്തല, രസിക ദുഗൽ തുടങ്ങിയവരും സീരീസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 14 വർഷത്തിന് ശേഷം തബുവും മിര നായരും ഒന്നിക്കുന്ന പ്രൊജക്ടാണ് സ്യൂട്ടബിൾ ബോയ്. ദി നെയിംസെയ്ക്കിലാണ് ഇരുവും അവസാനമായി ഒന്നിച്ചത്.



രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെയുള്ള പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മാൻ കപൂർ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും വേഷമിടുന്നു. ബിബിസി വൺ ആണ് പ്രൊഡക്‌ഷൻ. ആറ് ഭാഗങ്ങളായാകും ചിത്രം എത്തുക.
Published by: Naseeba TC
First published: July 11, 2020, 4:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading