പുതുമുഖങ്ങളുമായി മിഥുൻ മാനുവലിന്റെ 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്'
news18
Updated: August 3, 2018, 3:09 PM IST
news18
Updated: August 3, 2018, 3:09 PM IST
ആട് 2ന് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിന് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന് പേരിട്ടു. ആഷിഖ് ഉസ്മാൻ പ്രൊഷഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുതുമുഖങ്ങൾക്കായുള്ള കാസ്റ്റിംഗ് കോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആറ് മുതൽ അറുപത് വയസ് പ്രായമുള്ളവരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ ശൈലിയിൽ സംസാരിക്കുന്നവർക്ക് മുൻഗണന എന്നാണ് കാസ്റ്റിംഗ് കോളിൽ പറയുന്നത്.
നിരവധി ചിത്രങ്ങൾ മിഥുൻ മാനുവൽ തോമസിൻറേതായി വരാനിരിക്കുന്നുണ്ട്. കോട്ടയം കുഞ്ഞച്ചൻ, ആട് 3, ജയസൂര്യ നായകനാകുന്ന മറ്റൊരു ചിത്രം എന്നിവയാണവ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമേന്ദ്രനും ഈ വർഷം പുറത്തിറങ്ങും.

Loading...