HOME » NEWS » Film » MOVIES MITHUNLAL A DIFFERENTLY ABLED MAN FROM KANNUR HAD A CHANCE TO BE IN FILM AFTER MEETING UNNI MUKUNDAN

Unni Mukundan | ഉണ്ണി മുകുന്ദനെ കണ്ടു; ഭിന്നശേഷിക്കാരനായ മിഥുൻലാൽ സിനിമയിൽ മുഖം കാണിച്ചു

Mithunlal, a differently-abled man from Kannur, had a chance to be in film after meeting Unni Mukundan | ഉണ്ണി മുകുന്ദനെ കാണാൻ പോയി ഒടുവിൽ സിനിമയിൽ മുഖംകാണിച്ച് മടങ്ങിയ കഥയുമായി മിഥുൻലാൽ

News18 Malayalam | news18-malayalam
Updated: June 7, 2021, 3:41 PM IST
Unni Mukundan | ഉണ്ണി മുകുന്ദനെ കണ്ടു; ഭിന്നശേഷിക്കാരനായ മിഥുൻലാൽ സിനിമയിൽ മുഖം കാണിച്ചു
മിഥുൻലാൽ ഉണ്ണി മുകുന്ദനൊപ്പം
  • Share this:
മിഥുൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി കേൾക്കണം. അപ്പോൾ മാത്രമേ അതിലടങ്ങിയിട്ടുള്ള സന്തോഷം മനസ്സിലാക്കിയെടുക്കാൻ സാധിക്കൂ. സിനിമയെന്നാൽ ജീവനാണ് ഈ കണ്ണൂർകാരന്. കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിട്ടുണ്ട് മിഥുൻ. അവിടെ നിന്നും ലഭിച്ച ഒരു ചിത്രം ചില്ലിട്ട് വച്ചിട്ടുമുണ്ട്. അതിൽ മിഥുനിനെ ചേർത്തുപിടിച്ചിരിക്കുകയാണ് പ്രിയ നടൻ ഉണ്ണി മുകുന്ദൻ.

കൂട്ടുകാർക്കൊപ്പമാണ് പോയത്. പക്ഷെ മടങ്ങുന്നതിനും മുൻപ് ആ ചിത്രം മാത്രമല്ല, അന്ന് ചിത്രീകരണം നടന്നിരുന്ന 'മേപ്പടിയാൻ' എന്ന സിനിമയിൽ മുഖംകാണിക്കാനും അവസരം ലഭിച്ചു.

സിനിമയിലെ വേഷമൊന്നുമല്ല, ക്യാമറയിൽ ചെറുതായൊന്ന്‌ മുഖംകാണിച്ചു എന്ന് മിഥുൻ. സിനിമയിൽ തന്റെ മുഖവും തെളിയും എന്ന സന്തോഷത്തിലാണ് മിഥുൻ ഇപ്പോഴുള്ളത്. ഭിന്നശേഷിക്കാരനായ മിഥുൻ ഒരു വ്ലോഗിൽ നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ പ്രേമവും സിനിമയിൽ ചെറുതായെങ്കിലും ഒരു ഭാഗമാവാൻ കഴിഞ്ഞ കാര്യവും വെളിപ്പെടുത്തിയത്.



മേപ്പടിയാൻ

തിയേറ്റർ റിലീസായി എത്താൻ തയാറെടുക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ണി ഈ സിനിമയിലെ നായകന്റെയും നിർമ്മാതാവിന്റെയും റോളുകൾ ഒന്നിച്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന നിലയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണചുമതല ഏറ്റെടുത്തു.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കി.

ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

Summary: Mithun Lal, a differently-abled man from Kannur is elated to have met Unni Mukundan and made a brief appearance before camera in Meppadiyan movie
Published by: user_57
First published: June 7, 2021, 3:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories