ഇന്റർഫേസ് /വാർത്ത /Film / സജീവ് പിള്ളക്ക് ക്രെഡിറ്റ് നൽകാത്ത മാമാങ്കത്തെപ്പറ്റി ശബരീനാഥൻ എം.എൽ.എ. പ്രതികരിക്കുന്നു

സജീവ് പിള്ളക്ക് ക്രെഡിറ്റ് നൽകാത്ത മാമാങ്കത്തെപ്പറ്റി ശബരീനാഥൻ എം.എൽ.എ. പ്രതികരിക്കുന്നു

ശബരീനാഥൻ, മാമാങ്കത്തിൽ മമ്മൂട്ടി

ശബരീനാഥൻ, മാമാങ്കത്തിൽ മമ്മൂട്ടി

MLA Sabarinadhan K S reacts on the neglect towards Sajeev Pillai in Mamankam | കരാർ ഒപ്പിട്ടു കൊടുത്തപ്പോൾ സംഭവിച്ച മാരക അശ്രദ്ധയാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന വിശദീകരണവുമായി സജീവ് പിള്ളയും ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    പടപ്പുറപ്പാടിൽ മമ്മൂട്ടിയുടെ മാമാങ്കം ഫസ്റ്റ് ലുക് ഇറങ്ങിയിട്ടും തിരക്കഥ രചിച്ച സജീവ് പിള്ളയ്ക്ക് ക്രെഡിറ്റ് നൽകാത്ത വിഷയം ഉയർത്തിക്കാട്ടുകയാണ് കെ.എസ്. ശബരീനാഥൻ എം.എൽ.എ. 20 വർഷം നീണ്ട റിസർച്ചിനൊടുവിൽ തയ്യാറാക്കിയ സ്ക്രിപ്റ്റ് ആദ്യം സംവിധാനം ചെയ്തത് പോലും സജീവ് പിള്ള എന്നിരിക്കെ, നിർമ്മാതാവിന്റെ ഇഷ്ടപ്രകാരം നടത്തിയ കൂട്ടിക്കിഴിച്ചിലുകൾക്കൊടുവിൽ സജീവ് പിള്ളയ്ക്ക് അർഹിക്കുന്ന പ്രാധാന്യം പോലും നൽകാതെയാണ് ഫസ്റ്റ് ലുക് റിലീസ് ചെയ്തത്. കരാർ ഒപ്പിട്ടു കൊടുത്തപ്പോൾ സംഭവിച്ച മാരക അശ്രദ്ധയാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന വിശദീകരണവുമായി സജീവ് പിള്ളയും ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ശബരീനാഥന്റെ പോസ്റ്റ് ഇങ്ങനെ:

    മാമാങ്കത്തിന്റെ ആദ്യ പോസ്റ്റർ ഫേസ്ബുക്കിൽ കണ്ടപ്പോൾ ഞാൻ ശ്രദ്ധിച്ചത് അതിൽ ഒരിടത്തുപോലും സജീവ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ പേര് കാണാത്തതാണ്.

    സജീവ് പിള്ള വിതുരക്കാരനാണ്, മലയോര മേഖലയിലെ തലമുതിർന്ന നേതാവായ നമ്മുടെ അയ്യപ്പൻപിളള സഖാവിന്റെ മകനുമാണ്. സജീവേട്ടന്റെ നീണ്ട കാലത്തെ ഉപാസനയുടെ, റിസേർച്ചിന്റെ ഫലമായ മാമാങ്കത്തിന്റെ തിരക്കഥ ഒരു ബിഗ് ബജറ്റ് സിനിമയാകുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ച ആളാണ് ഞാൻ.എന്നാൽ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിച്ചു, ഇതിന്റെ പേരിൽ ശ്രീ സജിവ് പിള്ളയെ സിനിമയിൽ നിന്ന് ഒഴിവാക്കി എന്നാണ് പിന്നെ അറിയാൻ കഴിഞ്ഞത്.

    സജീവേട്ടനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മുഖ്യധാരാ സിനിമാക്കാരനല്ലാത്ത താൻ ഈ പ്രൊജക്ട് നടക്കുവാനുള്ള താൽപര്യത്തിൽ പ്രൊഡ്യൂസറുമായി ഒപ്പിട്ട എഗ്രിമെന്റ് ഇപ്പോൾ പ്രതികൂലമായി നിൽക്കുന്നു എന്നാണ്. ഒരുപാട് ആളുകളുടെ കൂട്ടായ്മയുടെ ഫലമാണ് ഒരു സിനിമ, പ്രത്യേകിച്ച് ചരിത്രത്തിൽ ആസ്പദമാക്കിയ മാമാങ്കം പോലെയുള്ള ഒരു സിനിമയിൽ തിരക്കഥയുടെ പ്രസക്തി ഊഹിക്കാമല്ലോ. എന്തായാലും മാമാങ്കം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകൾ കയറുമ്പോൾ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.

    First published:

    Tags: Big budget malayalam movie mamankam, Chandroth Panicker Mamankam, Dhruvan mamankam, K s sabarinadhan, Mamankam, Mamankam controversy, Mamankam film, Mamankam malayalam movie, Mamankam movie, Mamankam producer, Mammotty mamankam, Sajeev pillai mamankam