• HOME
  • »
  • NEWS
  • »
  • film
  • »
  • ഗോദ്ര ട്രെയിൻ ദുരന്തം പുനരാവിഷ്കരിച്ചു; മോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്കായി

ഗോദ്ര ട്രെയിൻ ദുരന്തം പുനരാവിഷ്കരിച്ചു; മോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്കായി

2002ൽ, മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് അതിദാരുണമായ സംഭവം അരങ്ങേറുന്നത്

ഫസ്റ്റ് ലുക്

ഫസ്റ്റ് ലുക്

  • Share this:
    സബർമതി എക്സ്പ്രസിന്റെ കോച്ചിന് ഒരു സംഘം തീയിട്ട ഗോദ്ര ആക്രമണം പുനരാവിഷ്കരിച്ച്‌ മോദി ജീവിതചിത്രം 'പി.എം നരേന്ദ്രമോദി’. 2002ൽ, മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് അതിദാരുണമായ സംഭവം അരങ്ങേറുന്നത്. വെസ്റ്റേൺ റയിൽവേയുടെയും വഡോദര ഫയർ ഡിപ്പാർട്മെന്റിന്റെയും നേതൃത്വത്തിലായിരുന്നു ചിത്രീകരണം. "ഒരു ഡോക്യുമെന്ററി ചിത്രീകരിക്കാനാണ് അനുവാദം നൽകിയത്. വിശ്വാമിത്രി റെയിൽവേ സ്റ്റേഷനിലെ നാരോ ഗേജിലായിരുന്നു ചിത്രീകരണം. ട്രെയിൻ ഗതാഗതം തടസ്സപ്പെടാത്ത രീതിയിലായിരുന്നു ചിത്രീകരണം. ഞങ്ങൾ നൽകിയ ബോഗിയാണ് സിനിമക്കായി ഉപയോഗിച്ചത്. ഉപയോഗത്തിലില്ലാതിരുന്ന മോക്ക് ഡ്രിൽ ബോഗിയാണ് ചിത്രത്തിനായി നൽകിയത്," വെസ്റ്റേൺ റെയിൽവേ പി.ആർ.ഒ ഖേംരാജ് മീണ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തോടു പറഞ്ഞു.

    വീരപുത്രന് താര ലോകത്തിന്റെ വരവേൽപ്പ്

    സബർമതി എക്സ്പ്രസ്സിന്റെ രംഗങ്ങൾ ഗുജറാത്തിലും ട്രെയിനിന്റെ ഉള്ളിലെ ഭാഗങ്ങൾ മുംബൈയിൽ ഒരുക്കിയ സെറ്റിലുമാണ് പൂർത്തീകരിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി റിലീസ് ചെയ്യാനാണ് പദ്ധതി.

    ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയാണ് മോഡിയായി വേഷമിടുക. മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ്​ സിങ്ങുമാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ഗുജറാത്ത്​, ഡൽഹി, ഹിമാചൽ പ്രദേശ്​, ഉത്തരാഖണ്ഡ്​ എന്നീ സ്ഥലങ്ങളിലാകും ‘പി.എം നരേന്ദ്രമോദി’യുടെ ചിത്രീകരണം നടക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്.

    First published: