• HOME
  • »
  • NEWS
  • »
  • film
  • »
  • വിഘ്നങ്ങളകറ്റി തിയേറ്ററിലെത്താൻ മോദി ചിത്രം, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

വിഘ്നങ്ങളകറ്റി തിയേറ്ററിലെത്താൻ മോദി ചിത്രം, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Modi biopic to hit the screens on this day | ചിത്രത്തിന്റെ നിർമ്മാതാവ് ട്വിറ്റർ വഴിയാണ് വാർത്ത പങ്കുവച്ചത്

നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്

നരേന്ദ്ര മോദിയായി വിവേക് ഒബ്‌റോയ്

  • Share this:
    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പി.എം. നരേന്ദ്ര മോദിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിർമ്മാതാവ് ട്വിറ്റർ വഴിയാണ് വാർത്ത പങ്കുവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി റിലീസ് ചെയ്യാൻ ആയിരുന്നു പദ്ധതി എങ്കിലും സെൻസർ ബോർഡിൻറെ ഇടപെടൽ റിലീസ് തിയ്യതിയിൽ മാറ്റം വരുത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യാം എന്ന ഇലക്ഷൻ കമ്മിഷൻ നിലപാട് ഉണ്ടായെങ്കിലും, അന്തിമ തീരുമാനം സെൻസർ ബോർഡിന് വിടുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആണ് ഇതിൽ തീരുമാനം എടുക്കാനുള്ള അധികാരവും. ഏപ്രിൽ 11 ആണ് പുതിയ തിയ്യതി. നേരത്തെ ഇത് ഏപ്രിൽ 12 ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷ.



    തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് വേണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

    മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്രോയിയാണ് മോദിയായെത്തുന്നത്.

    First published: