• HOME
  • »
  • NEWS
  • »
  • film
  • »
  • ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പുള്ളിയുടെ ഇൻട്രോ ഫേസ്ബുക്കിൽ, കുപ്രചരണത്തിനെതിരെ മോഹൻലാൽ

ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പുള്ളിയുടെ ഇൻട്രോ ഫേസ്ബുക്കിൽ, കുപ്രചരണത്തിനെതിരെ മോഹൻലാൽ

തിരക്കഥാകൃത്ത് മുരളി ഗോപി കണ്ടെത്തിയ പോസ്റ്റ് ലാൽ ഷെയർ ചെയ്തു

ലൂസിഫറിൽ മോഹൻലാൽ

ലൂസിഫറിൽ മോഹൻലാൽ

  • Last Updated :
  • Share this:
    "കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കയ്യിൽ നിന്നും രക്തം വാർന്നൊലിക്കുന്നു. സൈലന്റ് മോഡിൽ സ്റ്റീഫന്റെ കൈകളിൽ നിന്നും രക്തത്തുള്ളികൾ ഇറ്റു വീഴുന്ന ശബ്ദം മാത്രം. (bgm) (ബാക് ഷോട്ട്). അത് കഴിഞ്ഞു 666 അംബാസ്സഡറിൽ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫൻ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. (long shot)." പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പുള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഇൻട്രോ എന്ന വ്യാജേന പ്രചരിക്കുന്ന പോസ്റ്റ് ആണിത്. പോസ്റ്റിനെതിരെ നായകൻ തന്നെ രംഗത്തെത്തി. ആദ്യം തിരക്കഥാകൃത്ത് മുരളി ഗോപി കണ്ടെത്തിയ പോസ്റ്റ് ഷെയർ ചെയ്ത് "ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങൾ. #StopLuciferRumours" എന്ന ക്യാപ്‌ഷനോടുകൂടിയാണ് ലാലിൻറെ ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



    മുൻപും ഇതുപോലെ ഒരു പ്രമുഖ താരം ചിത്രത്തിന്റെ ഭാഗമാണെന്ന വ്യാജ വാർത്തക്കെതിരെ മുരളി പ്രതികരിച്ചിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും. മോഹൻലാലിൻറെ വരവറിയിക്കുന്ന ടീസർ ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. മുൻ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഫാസിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

    ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് ദുബായ് കേന്ദ്രീകരിച്ച ഫാർസ് ഫിലിംസ് വൻ തുക നൽകി സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ്‌ ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക.

    First published: