• HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal and Aamir Khan | മോഹൻലാലും ആമിർ ഖാനും ഒരേ ഫ്രയിമിൽ; പുതിയ സിനിമയുടെ ഒരുക്കമാണോ?

Mohanlal and Aamir Khan | മോഹൻലാലും ആമിർ ഖാനും ഒരേ ഫ്രയിമിൽ; പുതിയ സിനിമയുടെ ഒരുക്കമാണോ?

Mohanlal and Aamir Khan appear in a photograph together | മോഹൻലാലും ആമിർ ഖാനും പുതിയ സിനിമയിൽ?

മോഹൻലാലും ആമിർഖാനും. ഒപ്പമുള്ളത് സമീർ ഹംസ

മോഹൻലാലും ആമിർഖാനും. ഒപ്പമുള്ളത് സമീർ ഹംസ

  • Share this:
    ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇപ്പോൾ പൊതുവെ നല്ല സമയമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രാദേശിക സിനിമകളുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ സിനിമാ വ്യവസായങ്ങളുടെ വളർച്ചയും ഇന്ത്യൻ പ്രേക്ഷകർ എങ്ങനെ സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്ന കാഴ്ചയും ഏവരും കണ്ടതാണ്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് സിനിമകളിൽലൂടെ ഒന്നിക്കാൻ ഇത് അഭിനേതാക്കളെയും പ്രേരിപ്പിച്ചു.

    അതിഥി വേഷങ്ങളോ മുഴുനീള വേഷങ്ങളോ ആകട്ടെ, ഹിന്ദി സിനിമാ അഭിനേതാക്കൾ സിനിമകൾ ചെയ്യാൻ ഉത്സുകരാണ്. കൂടാതെ പ്രാദേശിക വ്യവസായങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുമായും അഭിനേതാക്കളുമായും ഇവർ സഹകരിക്കുന്നു. ഈ ട്രെൻഡ് നിലനിൽക്കേ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പമുള്ള (Mohanlal) ഹിന്ദി സൂപ്പർസ്റ്റാർ ആമിർ ഖാന്റെ (Aamir Khan) ചിത്രം കണ്ട് ആരാധകർ ആവേശത്തിലാണ്.

    ആമിർ ഖാനും മോഹൻലാലും ഫ്രെയിം പങ്കിടുന്ന ഒരു ചിത്രം മാധ്യമപ്രവർത്തകനായ സുരേഷ് കൊണ്ടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. മോഹൻലാൽ നീല നിറത്തിലെ സ്വെറ്റ്‌ഷർട്ടും, അതിനു ചേരുന്ന ഷൂസും ധരിച്ചിട്ടുണ്ട്. ആമിർ ഖാൻ ചെക്കർ ഷർട്ടിൽ പ്രത്യക്ഷപ്പെടുന്നു. ചിത്രം ഇവിടെ കാണുക:










    View this post on Instagram






    A post shared by Sameer Hamsa (@sameer_hamsa)






    അവർ എപ്പോഴെങ്കിലും ഒരു സിനിമയ്‌ക്കായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്തിടെ, രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRRൽ അജയ് ദേവ്ഗണും ആലിയ ഭട്ടും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു വലിയ കൂട്ടുകെട്ട്, ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാന്റെ വരാനിരിക്കുന്ന ചിത്രമാണ്; 'ഗോഡ്ഫാദർ'. മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ റീമേക്കാണ് 'ഗോഡ്ഫാദർ'.

    കൂടാതെ, നാഗ് അശ്വിന്റെ അടുത്ത ചിത്രത്തിനായി അമിതാഭ് ബച്ചനും ദീപിക പദുക്കോണും പ്രഭാസിനൊപ്പം പ്രവർത്തിക്കും. ഓം റൗത്തിന്റെ ആദിപുരുഷിനായി പ്രഭാസ് കൃതി സനോണിനൊപ്പം സ്‌ക്രീൻ പങ്കിടും. അതേസമയം അനന്യ പാണ്ഡെ ഇതിനകം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം തന്റെ പാൻ ഇന്ത്യ ഫിലിം 'ലൈഗർ' ഷൂട്ട് ചെയ്തിട്ടുണ്ട്. യഷ് നായകനായ കന്നഡ ചിത്രമായ 'KGF2'ൽ സഞ്ജയ് ദത്തിന്റെയും രവീണ ടണ്ടന്റെയും കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണെന്ന് പറയാതെ വയ്യ. സിനിമയ്ക്ക് ഇത് എന്തുകൊണ്ടും നല്ല സമയമാണ്, അല്ലേ?

    Summary: Internet goes gaga over a photograph where Mohanlal and Aamir Khan appear in the same frame. The picture has stoked curiosity of them joining hands for a movie sometime soon
    Published by:user_57
    First published: