മലയാള സിനിമയിൽ മോഹൻലാലിന് 41-ാം പിറന്നാൾ; ആഘോഷം ദുബായിയിൽ

Mohanlal and friends to celebrate his 41 years in cinema in Dubai | ആഘോഷം ദുബായിയിൽ

News18 Malayalam | news18-malayalam
Updated: November 5, 2019, 5:39 PM IST
മലയാള സിനിമയിൽ മോഹൻലാലിന് 41-ാം പിറന്നാൾ; ആഘോഷം ദുബായിയിൽ
മോഹൻലാൽ; തെരഞ്ഞെടുത്ത മോഹൻലാൽ കഥാപാത്രങ്ങൾ
  • Share this:
മലയാള സിനിമയിലെ പുതുതലമുറ താരങ്ങളേക്കാൽ പ്രായമുണ്ട് മോഹൻലാലിന്റെ സിനിമാ ജീവിതത്തിന്. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ പാദമുദ്ര പതിപ്പിച്ച്, മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ വില്ലനായി അവതരിച്ച് ആരാധകരുടെ 'നെഞ്ചിനകത്തെ ലാലേട്ടനായി' മോഹൻലാൽ മാറിയിട്ട് വർഷം 41 തികയുന്നു.

തിരനോട്ടത്തിൽ തുടങ്ങി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന വരെ എത്തി നിൽക്കുന്ന ആ സിനിമാ ജീവിതത്തിന്റെ ആഘോഷം ലാലും സുഹൃത്തുക്കളും ചേർന്ന് കൊണ്ടാടുന്നു. ദുബായ്

എത്തിസലാത് അക്കാദമിയിൽ നവംബർ 22നാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. പ്രിയദർശൻ, സുരേഷ്‌കുമാർ, എം.ജി. ശ്രീകുമാർ, മണിയൻപിള്ള രാജു, മേനക, ശങ്കർ, നെടുമുടി വേണു, ഇന്നസെന്റ്, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന പരിപാടിയാണ് അരങ്ങേറുന്നത്.

പരിപാടിയിലേക്ക് പ്രേക്ഷകരെ മോഹൻലാൽ ക്ഷണിക്കുന്ന വീഡിയോ പുറത്തിറങ്ങി.First published: November 5, 2019, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading