News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 17, 2019, 10:52 AM IST
എം.ജി.ആറായി മോഹൻലാൽ, ഇന്ദ്രജിത്
മോഹൻലാലും ഇന്ദ്രജിത്തും തമ്മിൽ ഏറെ പ്രകടമായ സമാനത ഇതാണ്. മലയാള സിനിമയിൽ നിന്നും എം.ജി.ആർ. ആയി വെള്ളിത്തിരയിൽ എത്താൻ കഴിഞ്ഞ നടന്മാർ ഇവർ രണ്ടു പേർ മാത്രമാണ്. ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാൽ ആനന്ദൻ ആയപ്പോൾ, ഗൗതം വാസുദേവ് മേനോന്റെ വെബ് സീരീസായ ക്വീനിൽ ജി.എം.ആർ. എന്ന വേഷം കൈകാര്യം ചെയ്ത് കയ്യടി നേടുകയാണ് ഇന്ദ്രജിത്. നിലവിൽ ഇന്റർനെറ്റ് സ്ട്രീമിംഗ് പ്ലാറ്റുഫോമായ എം.എക്സ്.പ്ലെയറിൽ ക്വീൻ പ്രദർശനം തുടരുന്നു.
ഇനി ഈ രണ്ട് 'എം.ജി.ആർ.'മാരും ഒന്നിച്ച് വെള്ളിത്തിരയിൽ എത്തുന്നത് പ്രേക്ഷകർക്ക് കാണാം.
ലൂസിഫറിന് ശേഷം മോഹൻലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ ചിത്രം റാം. നായക പ്രാധാന്യമുള്ള വേഷത്തിലാണ് ഇന്ദ്രജിത് എത്തുക. മോഹൻലാലിന്റെ നായികയായി തൃഷ വേഷമിടും.
Published by:
meera
First published:
December 17, 2019, 9:53 AM IST