ഹോളിവുഡ് താരങ്ങളേക്കാൾ നന്നായി പെർഫോം ചെയ്യാൻ ലാലേട്ടനും മമ്മുക്കയ്ക്കും ആവും: വിക്രം

Mohanlal and Mammootty are better performers than Hollywood actors, says Chiyaan Vikram | തിരുവനന്തപുരത്ത്‌ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിക്രം

news18india
Updated: July 21, 2019, 10:55 AM IST
ഹോളിവുഡ് താരങ്ങളേക്കാൾ നന്നായി പെർഫോം ചെയ്യാൻ ലാലേട്ടനും മമ്മുക്കയ്ക്കും ആവും: വിക്രം
മമ്മൂട്ടിയും മോഹൻലാലും
  • Share this:
പുതിയ ചിത്രം കടരം കൊണ്ടാനിലെ പ്രകടനം കൊണ്ട് പ്രേക്ഷക പ്രീതി വീണ്ടും വാരിക്കൂട്ടുകയാണ് ചിയാൻ വിക്രം. ചിത്രത്തിന്റെ പ്രചാരണ ഭാഗമായി വിക്രം കേരളത്തിലും എത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം മാൾ ഓഫ് ട്രാവങ്കൂറിൽ പ്രേക്ഷകരെ കാണുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു വിക്രം. പുതിയ ചിത്രത്തെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മാധ്യമ പ്രവർത്തകരോട് ഉത്തരം നൽകിയാണ് വിക്രമം മടങ്ങിയത്.

ഹോളിവുഡ് സിനിമകളോട് കിടപിടിക്കാൻ തക്ക വണ്ണം മികച്ച ചിത്രമാണ് കടരം കൊണ്ടാൻ എന്ന് വിക്രം പറയുന്നു. ഓരോ വർഷവും, ഓരോ സിനിമയിലൂടെയും നമ്മൾ മെച്ചപ്പെട്ടുകൊണ്ടിരിക്കയാണ്. ഇംഗ്ലീഷ് പടത്തിലെ പോലെ ഫാസ്റ്റ് പെയ്‌സിൽ ചെയ്ത ചിത്രമാണ് കടരം കൊണ്ടാൻ. ഇന്ത്യയിൽ അത്തരമൊരു ചിത്രം സാധ്യമാവും എന്ന പരീക്ഷണം കൂടിയായിരുന്നു ആ ചിത്രം. ഹോളിവുഡ് ആണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമ എന്നിപ്പോൾ പറയാനാവില്ല. ഇംഗ്ലീഷ് താരങ്ങളേക്കാൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിവുള്ളവർ ആരെന്നു ചോദിച്ചാൽ അതിന് മോഹൻലാൽ, മമ്മുക്ക തുടങ്ങിയ പേരുകൾ നമുക്ക് പറയാനാവും.ലോകത്തെ മികച്ച ഗ്രാഫിക്സ് പടങ്ങളിൽ ടെക്‌നീഷ്യൻമാരുടെ ലിസ്റ്റ് എടുത്താൽ ഇന്ത്യൻ പേരുകൾ ആണ് കൂടുതലും. അത് കൊണ്ട് നമുക്ക് ഏത് ചിത്രവും ചെയ്യാൻ ആവും. വിക്രം അഭിപ്രായപ്പെടുന്നു. രാജേഷ് സെൽവ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് കമൽ ഹാസനാണ്. മുഖ്യ വേഷങ്ങളിൽ വിക്രം, അക്ഷര ഹാസൻ എന്നിവരാണ്. മലയാളി താരം ലെനയും ചിത്രത്തിലെ ഒരു കഥാപാത്രമാണ്.

First published: July 21, 2019, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading