നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഉണ്ട'ക്കായി മലയാള സിനിമയിലെ ഇക്കയും ഏട്ടനും ഒരിക്കൽക്കൂടി

    'ഉണ്ട'ക്കായി മലയാള സിനിമയിലെ ഇക്കയും ഏട്ടനും ഒരിക്കൽക്കൂടി

    Mohanlal and Mammootty come together for Unda movie | ഈദ് ചിത്രമായി ഉണ്ട പ്രേക്ഷക മുന്നിലെത്തും

    മമ്മൂട്ടിയും മോഹൻലാലും

    മമ്മൂട്ടിയും മോഹൻലാലും

    • Share this:
      മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയിലെ ഇക്കയും ഏട്ടനും. ഇവർ ഒന്നിച്ചെവിടെ വന്നാലും ആരാധകർക്ക് സന്തോഷം മാത്രം. ഒരിക്കൽക്കൂടി അവർ ഒന്നിച്ചു. എസ്.ഐ. മണികണ്ഠനും സംഘവും ഒന്നിച്ചു വരുന്ന ഉണ്ടയുടെ ടീസർ ലോഞ്ച് ആണ് ചിത്രത്തിലെ നായകൻ മമ്മൂട്ടിയുടേയും ഒപ്പം മോഹൻലാലിന്റേയും ഫേസ്ബുക് പേജ് വഴി പുറത്തു വന്നത്. ഈദ് ചിത്രമായി ഉണ്ട പ്രേക്ഷക മുന്നിലെത്തും.



      ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

      ഷൈൻ ടോം ചാക്കോ, ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.

      First published:
      )}