മമ്മൂട്ടിയും, മോഹൻലാലും: ജയറാം ചിത്രത്തിന് തുടക്കമായി

news18india
Updated: December 3, 2018, 4:32 PM IST
മമ്മൂട്ടിയും, മോഹൻലാലും: ജയറാം ചിത്രത്തിന് തുടക്കമായി
  • Share this:
താരസംഗമത്തോടെ ജയറാമിന്റെ പുതിയ സിനിമയുടെ പൂജാകര്‍മ്മം. ഗ്രാന്‍ഫാദര്‍ എന്ന സിനിമയുടെ ആദ്യക്ലാപ്പിന് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെട്ട താരനിര സാക്ഷിയായി. ഇടവേളയ്ക്കു ശേഷമായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമയുടെ പൂജയ്ക്കായി ഒന്നിച്ചെത്തുന്നത്. ജയറാമിന്റെ പുതിയ ചിത്രമായ ഗ്രാന്‍ഡ് ഫാദറിന്റെ ചിത്രീകരണത്തിന് രണ്ട് സൂപ്പര്‍ സ്റ്റാറുകളും ചേര്‍ന്നു തിരി തെളിച്ചതോടെ തുടക്കമായി. സിനിമാ ജീവിതത്തിലെ അസുലഭ നിമിഷമാണെന്നു നടന്‍ ജയറാം. കൊച്ചിയിലായിരുന്നു ചടങ്ങ്.

മോഹൻലാലും മുളകുപാടവും വീണ്ടും

അച്ചിച്ച ഫിലിമ്‌സിന്റെ ബാനറില്‍ അനീഷ് അന്‍വര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോനപ്പന്റെ മാമ്മോദീസക്ക് ശേഷം ജയറാം നായകനാവുന്ന ചിത്രമാണ് ഗ്രാൻഡ് ഫാദർ. ഊഴത്തിലൂടെ ശ്രദ്ധേയയായ ദിവ്യ പിള്ളയും, കുട്ടനാടൻ മാർപ്പാപ്പ, കിനാവള്ളി എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ സുരഭി സന്തോഷുമാവും നായികാ കഥാപാത്രങ്ങളായെത്തുക. അനുശ്രീ ഒരു സുപ്രധാന കഥാപാത്രമായെത്തും. അനീഷ് അൻവറാണ് സംവിധാനം.

ഗ്രാൻഡ് ഫാദർ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകനെ മുത്തച്ഛന്റെ വേഷത്തിൽ കാണാം എന്നതാണ്. ചിത്രത്തിന്റെ കഥ ഷാനി ഖാദറിന്റേതാണ്. സെക്കൻഡ്‌സ്, പോപ്‌കോൺ എന്നീ ചിത്രങ്ങളുടെ കഥ ഷാനിയുടേതാണ്. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ബൈജു, ജോണി ആന്റണി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തും. വിഷ്ണു മോഹൻ സിത്താരയാണ് സംഗീത സംവിധാനം. സമീർ ഹാക് ഛായാഗ്രഹണം നിർവഹിക്കും.

First published: December 3, 2018, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading