• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാലും പൃഥ്വിയും മഞ്ജുവിന്റെ ഫോട്ടോഗ്രാഫർമാർ

മോഹൻലാലും പൃഥ്വിയും മഞ്ജുവിന്റെ ഫോട്ടോഗ്രാഫർമാർ

  • Share this:
    ഒരു കപ്പു കാപ്പിയുമായി മരത്തണലിൽ ഇരിക്കുന്ന മഞ്ജു. ആ ചിത്രം ക്യാമറയിൽ ഒപ്പി എടുക്കാൻ ക്യാമറാമാന്മാരുടെ വേഷത്തിൽ രണ്ടു താരങ്ങൾ -- മോഹൻലാൽ, പൃഥ്വിരാജ്. ലൂസിഫറിന്റെ ചിത്രീകരണ വേളയിലാണ് രസകരമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്. ഇരു നടന്മാരുടെയും ഫോട്ടോഗ്രാഫി കഴിവുകൾ തെളിഞ്ഞു.



    രണ്ടു ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കാൻ മഞ്ജുവും. മോഹൻലാൽ പകർത്തിയ ചിത്രത്തിൽ മഞ്ജു മാത്രം. എന്നാൽ സംവിധായകന്റെ കണ്ണിൽ തന്റെ നായികയും നായകനും ഒരു പോലെ പതിഞ്ഞു. മുംബൈയിൽ വീണ്ടും ലൂസിഫർ ചിത്രീകരണം നടക്കുകയാണ്. സെറ്റിൽ നായകൻ ലാലും വന്നു ചേർന്നിരിക്കുന്നു.



    പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. മുംബൈയിലെ ചിത്രീകരണം പൂർത്തിയായാൽ പിന്നെ തിരുവനന്തപുരത്തു കുറച്ചു ഭാഗങ്ങൾ കൂടി തീർക്കേണ്ടതായുണ്ട്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, നൈല ഉഷ എന്നിവരാണ് മറ്റു താരങ്ങൾ. ഒടിയൻ കൂടാതെ മോഹൻലാലും മഞ്ജു വാര്യരും നായികാ നായക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ശേഷം മരയ്ക്കാർ - അറബിക്കടലിന്റെ സിംഹത്തിൽ ഇരുവരും വീണ്ടുമെത്തും.

    First published: