• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അബ്രാം ഖുറേഷിയും സയിദ് മസൂദും നമ്മൾ വിചാരിച്ച ആൾക്കാരല്ല; പാട്ട് പാടി വിസ്മയിപ്പിച്ച് മോഹൻലാലും പൃഥ്വിരാജും

Mohanlal and Prithviraj throw up a surprise song on Arbaaz Khan birthday | മോഹൻലാലിൻറെ വീട്ടിലാണ് ഗിറ്റാറിസ്റ് മീട്ടുന്ന ഈണത്തിന് ചുവടു പിടിച്ച് ഇരുവരും പാടുന്നത്.

news18-malayalam
Updated: August 7, 2019, 11:36 AM IST
അബ്രാം ഖുറേഷിയും സയിദ് മസൂദും നമ്മൾ വിചാരിച്ച ആൾക്കാരല്ല; പാട്ട് പാടി വിസ്മയിപ്പിച്ച് മോഹൻലാലും പൃഥ്വിരാജും
മോഹൻലാൽ, പൃഥ്വിരാജ്
news18-malayalam
Updated: August 7, 2019, 11:36 AM IST
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍... പാടുന്നത് അബ്രാം ഖുറേഷിയും സയിദ് മസൂദും. കുറച്ചു കൂടി വ്യക്തമാക്കിയാൽ മോഹൻലാലും പൃഥ്വിരാജും. അർബാസ് ഖാന്റെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ കണ്ടതിന് പുറമെ പ്രേക്ഷകർക്കായി മറ്റൊരു സർപ്രൈസ് കൂടി കാത്തു വച്ചിരിക്കുകയായിരുന്നു ഇവർ. അതാണ് ഈ വീഡിയോ.

എന്നും മനസ്സിൽ നിറയുന്ന അല്ലിയാമ്പൽ കടവിൽ അന്നരയ്ക്കു വെള്ളം... എന്ന ഗാനം മോഹൻലാൽ-പൃഥ്വിരാജ് സംഘം പാടുകയാണ് ഇവിടെ. പാട്ടിന്റെ ഒരു കഷ്ണം മാത്രമേ കാണാൻ ഉള്ളൂ എങ്കിലും, അത്ഭുതപ്പെടാനില്ല, ഇരുവരും സിനിമക്കായി പാടിയ ഗാനങ്ങൾ എത്രയോ കാലം മുൻപേ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാലിൻറെ വീട്ടിലാണ് ഗിറ്റാറിസ്റ് മീട്ടുന്ന ഈണത്തിന് ചുവടു പിടിച്ച് ഇരുവരും പാടുന്നത്.



സംവിധായൻ സിദ്ധിഖുമായി ഒത്തുചേരുന്ന ബിഗ് ബ്രദറിലാണ് മോഹൻലാലും അർബാസും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നത്. പൃഥ്വിയും മോഹൻലാലും ആകട്ടെ, ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാൻ ചർച്ചകളിലാണ്. മോഹൻലാൽ സംവിധായകനാവുന്ന ബറോസ് എന്ന ചിത്രവും ഇതിനിടയിൽ ഉണ്ടാവും. ഷാജോൺ സംവിധാനം നിർവ്വഹിക്കുന്ന ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്റെ അടുത്ത ചിത്രം.

First published: August 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...