• HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal and Rajinikanth | മോഹൻലാലും രജനീകാന്തും ഒരേ ഫ്രയിമിൽ; ചിത്രത്തിന് പിന്നിലെ വിശേഷം എന്താണ്?

Mohanlal and Rajinikanth | മോഹൻലാലും രജനീകാന്തും ഒരേ ഫ്രയിമിൽ; ചിത്രത്തിന് പിന്നിലെ വിശേഷം എന്താണ്?

മോഹൻലാലിനും രജനികാന്തിനും ഒപ്പം സെഞ്ച്വറി കൊച്ചുമോനും

  • Share this:

    രാജസ്ഥാനിലെ ജയ്സൽമാരിൽ നിന്നും മോഹൻലാലും (Mohanlal) രജനീകാന്തും (Rajinikanth) ഒരേ ഫ്രയിമിൽ. ‘മലൈക്കോട്ടൈ വാലിബൻ’ (Malaikottai Valiban) സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാലും ‘ജെയ്ലർ’ (Jailer movie) സിനിമയ്ക്കായി രജനീകാന്തും ഇവിടെയുണ്ട്. സെഞ്ച്വറി കൊച്ചുമോനും ഈ ചിത്രത്തിൽ ഇവർക്കൊപ്പമുണ്ട്. മുതിർന്ന ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് ചിത്രം പങ്കിട്ടത്.

    സൂപ്പര്‍ സ്റ്റാര്‍‌ രജനീകാന്തിന്‍റെ 169-ാമത് ചിത്രമാണ് ‘ജെയ്ലർ’. മോഹൻലാൽ ഇതിൽ ഒരു അതിഥി വേഷം ചെയ്യുന്നുണ്ട്. വിജയുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് നടി രമ്യ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി എന്നിവരും അഭിനയിക്കുന്നുണ്ട്.

    മമ്മൂട്ടിയെ നായകനാക്കി ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ സംവിധാനം ചെയ്തതിനു പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ വച്ച് ‘മലൈക്കോട്ടൈ വാലിബൻ’ എടുക്കുന്നത്.

    ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ഗുസ്തി താരമായാണ് മോഹൻലാൽ എത്തുന്നത് എന്നും ഈ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

    Published by:user_57
    First published: