ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12th മാനിന്റെ സെറ്റിൽ മോഹൻലാൽ എത്തിച്ചേർന്നു. ഇരുവരും ചേർന്നൊരുക്കിയ ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം ഷൂട്ടിംഗ് നടക്കുന്ന ചിത്രമാണ് 12th മാൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് ഇത്.
'നിഴലുകൾ മറനീക്കുന്നു' എന്ന ടാഗ്ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് '12th മാൻ'. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ എന്റെർറ്റൈനെർ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാൻ അവലംബിച്ചു പോരുന്നത്.
ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'12th മാൻ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഇടുക്കിയിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Also read: ഇതൊക്കെയെന്ത്; ജിമ്മിൽ നിന്നുള്ള പുതിയ റീൽസുമായി ലാലേട്ടൻ
ഉരുക്കുകാലുകൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ലാലേട്ടന്റെ ഇൻസ്റ്റഗ്രാം വരെ ഒന്ന് പോയാൽ മതി. മലയാളത്തിലെ യൂത്തന്മാരെ അമ്പരപ്പിക്കുന്ന വർക്ക്ഔട്ട് വീഡിയോകളാണ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെ ആരാധകരെ ആവേശത്തിലാക്കിയാണ് താരം പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള പുതിയ വീഡിയോയിൽ ലാലേട്ടന്റെ കാലുകളാണ് ഫോക്കസ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ജിമ്മിൽ കൂടുതൽ സമയം ചിലവഴിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. നടി കല്യാണി പ്രിയദർശൻ ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന 'ബ്രോ ഡാഡി'യില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്.
നേരത്തേ , മോഹൻലാൽ ജിമ്മിൽ നിന്നുള്ള മറ്റൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് നടൻ പൃഥ്വിരാജ് നൽകിയ കമന്റും ശ്രദ്ധേയമായിരുന്നു. താൻ വരുമ്പോൾ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുകയായിരുന്നു. താൻ തിരിച്ചുവരുമ്പോഴും അദ്ദേഹം അവിടെ തന്നെയുണ്ടെന്നായിരുന്നു പൃഥ്വിയുടെ കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.