• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാലും ജഗതി ശ്രീകുമാറും വീണ്ടും ഒന്നിച്ചു; ഇത് മറ്റൊരു വഴിത്തിരിവ്

മോഹൻലാലും ജഗതി ശ്രീകുമാറും വീണ്ടും ഒന്നിച്ചു; ഇത് മറ്റൊരു വഴിത്തിരിവ്

Mohanlal attends Jagathy Sreekumar's ad-film launch | അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന ആ വർഷങ്ങൾക്ക് വിരാമമിടുകയാണ് ജഗതി

കിലുക്കത്തിലെ മോഹൻലാൽ-ജഗതി ശ്രീകുമാർ ദൃശ്യങ്ങൾ

കിലുക്കത്തിലെ മോഹൻലാൽ-ജഗതി ശ്രീകുമാർ ദൃശ്യങ്ങൾ

  • Last Updated :
  • Share this:
    ജോജിയും നിശ്ചലും. കിലുക്കത്തിലെ മലയാളികളുടെ എക്കാലത്തെയും പ്രിയ കഥാപാത്രങ്ങൾ. അവർ ഒരിക്കൽ കൂടി ഒന്നിച്ചു. ഒരേ വേദിയിൽ അടുത്തടുത്ത കസേരകളിലായി ജഗതിയും, മോഹൻലാലും ഇരുന്നു. ജഗതിയെ സംബന്ധിച്ച് ഇത് മറ്റൊരു വഴിത്തിരിവാണ്. ഏഴു വർഷത്തെ വനവാസമെന്നോണം, അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന ആ വർഷങ്ങൾക്ക് വിരാമമിടുകയാണ് ജഗതി. നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറക്ക് മുന്നിൽ ജഗതി ശ്രീകുമാർ പ്രത്യക്ഷനായ പരസ്യ ചിത്രത്തിൻറെ ലോഞ്ചിങ് വേളയിൽ ആണ് ഇവർ ഒന്നിച്ച് വന്നത്.



     




    View this post on Instagram





     

    A post shared by Mohanlalwood (@mohanlalwood__) on






    2012 ൽ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ശ്രീകുമാർ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഒട്ടേറെ എല്ലുകൾക്ക് പൊട്ടലും തലക്കേറ്റ പരിക്കുമാണ് ജഗതി എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ ജീവിതം മാറ്റി മറിച്ചത്.

    മകന്‍ രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പരസ്യകമ്പനി നിർമിക്കുന്ന പരസ്യ ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇത് കൂടാതെ രണ്ടു സിനിമകളിലും ജഗതി ഭാഗമാണ്. ജെ. ശരത്ചന്ദ്രൻ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന കബീറിന്റെ ദിവസങ്ങൾ, സൂരജ് സുകുമാറിന്റെ ബി.നിലവറയും ഷാർജാ പള്ളിയും എന്നീ ചിത്രങ്ങളിൽ ആണ് ജഗതി വേഷമിടുക. ജഗതിയുടെ ആരോഗ്യ പരിമിതികൾ കൂടി കണക്കിലെടുത്താവും കഥാപാത്രനിർണ്ണയം.

    First published: