നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | മോഹൻലാലും, ബി.ഉണ്ണികൃഷ്ണനും പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയ്‌കൃഷ്ണയ്ക്കൊപ്പം; പുതിയ ചിത്രം ഉടൻ

  Mohanlal | മോഹൻലാലും, ബി.ഉണ്ണികൃഷ്ണനും പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയ്‌കൃഷ്ണയ്ക്കൊപ്പം; പുതിയ ചിത്രം ഉടൻ

  Mohanlal B Unnikrishnan Uday Krishna movie set to start rolling | ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സൂചന

  പുതിയ ചിത്രം ഉടൻ

  പുതിയ ചിത്രം ഉടൻ

  • Share this:
   മോഹൻലാൽ, ലാലിൻറെ ത്രില്ലർ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് വേണ്ടി തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ. അടുത്ത ചിത്രത്തിനായി മൂവരും ഒന്നിക്കുകയാണ്. ദൃശ്യം 2 പൂർത്തിയായാലുടൻ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

   മോഹൻലാൽ ചിത്രങ്ങളായ മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണൻ. ഉദയ് കൃഷ്ണ-ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് ഇതാദ്യമായാണ്. ത്രില്ലറുകളുടെ സംവിധായകനാണ് ഉണ്ണിക്കൃഷ്ണനെങ്കിലും ഇത്തവണ ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സൂചന. നർമ്മത്തിനും പ്രാധാന്യമുണ്ടാവും.

   മലയാള സിനിമയിലെ ചില ശ്രദ്ധേയ താരങ്ങളും വേഷമിടും. മുഴുവൻ കാസ്റ്റും വെളിപ്പെടുത്തിയിട്ടില്ല.   2017ലെ മോഹൻലാൽ ചിത്രം വില്ലന് ശേഷം ദിലീപ് നായകനായ 'കോടതി സമക്ഷം ബാലൻ വക്കീൽ' ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തിരുന്നു.

   കോവിഡ് നാളുകളിൽ ഷൂട്ടിംഗ് ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാലിൻറെ ദൃശ്യം രണ്ടാം ഭാഗം. ഇതിനായി കോവിഡ് ടെസ്റ്റ് നടത്തിയ അഭിനേതാക്കളും അണിയറപ്രവർത്തകരും ഉൾപ്പെടെ പ്രത്യേകം ഒഴിഞ്ഞുമാറിയ ചുറ്റുപാടിൽ താമസിക്കുകയും ചിത്രീകരണം നടത്തുകയുമാണ്.
   Published by:user_57
   First published: