• HOME
  • »
  • NEWS
  • »
  • film
  • »
  • 40 വർഷത്തെ മോഹൻലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു; മുഖരാഗം

40 വർഷത്തെ മോഹൻലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു; മുഖരാഗം

Mohanlal biography Mukharagam to be out soon | മുഖരാഗം എന്ന പേരിൽ പുസ്തകം രചിക്കുന്നത് ഭാനു പ്രകാശ്

  • Last Updated :
  • Share this:
    പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് മോഹൻലാലിന്റെ വക ഒരു സ്നേഹ സമ്മാനം. 40 വർഷത്തെ താരത്തിന്റെ ജീവിത കഥ ജീവചരിത്ര പുസ്തകമായി ഒരുങ്ങുന്നു. മുഖരാഗം എന്ന പേരിൽ പുസ്തകം രചിക്കുന്നത് ഭാനു പ്രകാശ്. മോഹൻലാൽ തന്നെ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഈ വിശേഷം പ്രേക്ഷക മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. "മുഖരാഗം എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം." മോഹൻലാലിന്റെ കുറിപ്പ് ഇങ്ങനെ.



    വർഷം പലതു സിനിമയിൽ സമർപ്പിച്ച നടന വിസ്മയത്തിന്റെ പുത്തൻ പരിവേഷങ്ങൾ ഓരോന്നായി പുറത്തിറങ്ങുന്നതേയുള്ളൂ. ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

    കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറയുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു.

    First published: