HOME » NEWS » Film »

മീ ടൂ ഒരു പ്രസ്ഥാനമല്ല, ഫാഷൻ: മോഹൻലാൽ

news18india
Updated: November 19, 2018, 4:20 PM IST
മീ ടൂ ഒരു പ്രസ്ഥാനമല്ല, ഫാഷൻ: മോഹൻലാൽ
മോഹൻലാൽ
  • Share this:
മീ ടൂ ചിലർ ഫാഷനായി കാണുന്നെന്നു നടനും അമ്മ പ്രസിഡന്റുമായ മോഹൻലാൽ. അതൊരു പ്രസ്ഥാനമല്ലെന്നും, മലയാള സിനിമയെ ഇത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ലാൽ പറഞ്ഞു. ദുബായിയിൽ താര സംഘടനയായ അമ്മ അവതരിപ്പിക്കുന്ന 'ഒന്നാണ് നമ്മൾ' ഷോക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാൽ. ഡിസംബർ ഏഴിന് നടക്കുന്ന ഷോ, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ വേണ്ടിയാണ്. സിനിമാ രംഗത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്നതാണ് ഷോ. പക്ഷെ ദിലീപ് ഇതിൽ ഭാഗമാവില്ലെന്നു സൂചനയുണ്ട്.

ദുൽഖറിന്റെ പ്രേമ കഥ പുനരാരംഭിച്ചു

മീ ടൂ കാമ്പയിൻ വന്നതിൽ പിന്നെ ചലച്ചിത്രലോകത്ത് ഒട്ടനവധി വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. കേരളത്തിൽ നടി ദിവ്യ ഗോപിനാഥ് നടൻ അലസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. സിനിമ രംഗത്ത് നിന്നല്ലെങ്കിലും മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്റ്ററായ ടെസ് ജോസെഫും മുന്നോട്ടു വന്നിരുന്നു.

മലയാള സിനിമയിൽ അല്ലെങ്കിലും നടി അമല പോളും മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. തമിഴ് സംവിധായകൻ സുസി ഗണേശനെതിരെയാണ് അപമര്യാദയായി പെരുമാറിയതിന് നടി ഫേസ്ബുക് വഴി പരാതി ഉന്നയിച്ചത്. ശേഷം സംവിധായകനും, ഭാര്യയും അമലക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. കൂടാതെ, നടി ശോഭന മീ ടൂവിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ബോളിവുഡിൽ നിന്നുമായിരുന്നു ആരോപണങ്ങളുടെ തുടക്കം.

First published: November 19, 2018, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories