നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • റോഷൻ വളരെ സെൽഫിഷായ ഡയറക്ടർ: മോഹൻലാൽ

    റോഷൻ വളരെ സെൽഫിഷായ ഡയറക്ടർ: മോഹൻലാൽ

    • Share this:
      ഒരു മലയാള സിനിമ കൂടി 100 കോടി ക്ലബ്ബിൽ എത്തിച്ച കായംകുളം കൊച്ചുണ്ണിയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, പ്രധാന കഥാപാത്രങ്ങളായ നിവിൻ പോളി, മോഹൻലാൽ, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രീകരണ വേളയിലെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതാണ് വീഡിയോ. ക്ലിപ്പിംഗുകൾക്കൊപ്പം പിന്നണിയിൽ സംഭവിച്ച രസകരവും, ഉദ്വേഗജനകവും, ബുദ്ധിമുട്ടുളവാക്കിയതുമായുള്ള കാര്യങ്ങൾ പങ്ക് വയ്ക്കുകയാണിവർ. കൂട്ടത്തിൽ, റോഷൻ ആൻഡ്രൂസെന്ന സംവിധായകനെക്കുറിച്ച്‌ മോഹൻലാൽ പറയുന്നത് എന്താണെന്ന് കേൾക്കുക.



      "റോഷൻ വളരെ സെൽഫിഷായ ഡയറക്റ്റർ എന്നാണ് ഞാൻ പറയുന്നത്. ഒരു കാര്യം വേണമെങ്കിൽ, സിനിമയുടെ നല്ലതിന് വേണ്ടി, അത് എങ്ങനെയെങ്കിലും സാധിച്ചെടുക്കും. സിനിമയേക്കുറിച്ചു വളരെയധികം നല്ല ചിന്തകളുള്ള ഡയറക്റ്ററാണ്. നല്ല സിനിമകൾ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന, ഒരു സിനിമാ എങ്ങനെ എടുക്കണമെന്നറിയുന്ന, സിനിമയെക്കുറിച്ചപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നയാളാണ്. കായംകുളം കൊച്ചുണ്ണിയെന്ന വലിയ സിനിമ എടുക്കുക അത്ര എളുപ്പമല്ല. വളരെ പ്രോമിസിംഗ് ആയിട്ടുള്ള ഡയറക്റ്ററാണ്." ലാൽ പറയുന്നു.

      ഒരു പിക്നിക്കിനു പോയ പ്രതീതിയാണ് തനിക്കീ ചിത്രം നൽകിയതെന്നും ലാൽ പറയുന്നുണ്ട്. നിർമ്മാതാവ് ഗോകുലം ഗോപാലൻ, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, ക്യാമറ, ആർട്, മറ്റു അണിയറപ്രവർത്തകരും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നതാണ് വീഡിയോ.

      First published:
      )}