ബിഗ് ബ്രദർ സംഘത്തോടൊപ്പം തൂശനിലയിൽ സദ്യയുണ്ട് മോഹൻലാൽ

Mohanlal celebrates Onam on the sets of Big Brother | ബിഗ് ബ്രദർ ചിത്രത്തിന്റെ സെറ്റിൽ മോഹൻലാലിൻറെ ഓണാഘോഷം

news18-malayalam
Updated: September 10, 2019, 3:52 PM IST
ബിഗ് ബ്രദർ സംഘത്തോടൊപ്പം തൂശനിലയിൽ സദ്യയുണ്ട് മോഹൻലാൽ
Mohanlal celebrates Onam on the sets of Big Brother | ബിഗ് ബ്രദർ ചിത്രത്തിന്റെ സെറ്റിൽ മോഹൻലാലിൻറെ ഓണാഘോഷം
  • Share this:
തൂശനിലയും തുമ്പപ്പൂ ചോറും കറികളും, ഒപ്പമിരിക്കാൻ സംവിധായകനും സഹപ്രവർത്തകരും. മോഹൻലാലിൻറെ ഓണാഘോഷം ബിഗ് ബ്രദർ ചിത്രത്തിന്റെ സെറ്റിൽ നടന്നു. സംവിധായകൻ സിദ്ധിഖ്, നടന്മാരായ ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം സെറ്റിൽ സദ്യ ഉണ്ണുന്ന മോഹൻലാലിൻറെ ചിത്രമാണിത്. 2013-ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാനു ശേഷം സംവിധായകൻ സിദ്ദിഖും മോഹന്‍ലാലും ഒത്തുചേരുന്ന ചിത്രമാണ് ബിഗ് ബ്രദർ. വിയറ്റ്‌നാം കോളനിയിലാണ് ഇരുവരും ആദ്യമായി ഒത്തു ചേർന്നത്.

ഈ മോഹൻലാൽ ചിത്രത്തിലൂടെ ബോളിവുഡ് താരം അർബാസ് ഖാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

First published: September 10, 2019, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading