• HOME
 • »
 • NEWS
 • »
 • film
 • »
 • Mohanlal birthday | പിറന്നാളിന് മുൻപേ മോഹൻലാൽ നാഷണൽ ഫിലിം ആർക്കൈവ്സിന്റെ 'ഫേസ് ഓഫ് ദി വീക്ക്'

Mohanlal birthday | പിറന്നാളിന് മുൻപേ മോഹൻലാൽ നാഷണൽ ഫിലിം ആർക്കൈവ്സിന്റെ 'ഫേസ് ഓഫ് ദി വീക്ക്'

Mohanlal chosen as the face of the week of National Film Archives of India | ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) മോഹൻലാലിനെ 'ഫേസ് ഓഫ് ദി വീക്ക്' ആയി ആദരിക്കുന്നു

 • Share this:
  മലയാള സിനിമയുടെ പ്രിയനടൻ മോഹൻലാലിന് (Mohanlal) മെയ് 21ന് പിറന്നാൾ. വിശ്വനാഥൻ, ശാന്തകുമാരി ദമ്പതികളുടെ ഇളയ മകനായാണ് മോഹൻലാലിൻറെ ജനനം. അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) അദ്ദേഹത്തെ 'ഫേസ് ഓഫ് ദി വീക്ക്' ആയി ആദരിക്കുന്നു. എല്ലായ്പ്പോഴും എന്നപോലെ, രണ്ട് തവണ ദേശീയ അവാർഡ് നേടിയ താരത്തിന്റെ മികച്ച സിനിമകളിൽ ചിലത് NFAI തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്നു. ഇതിനു അനുസൃതമായി ഫേസ്ബുക്കിൽ പോസ്റ്റുകൾ നൽകിയിട്ടുണ്ട്.

  തിങ്കളാഴ്‌ച, മോഹൻലാലിന്റെ ക്ലാസിക് ചിത്രമായ ‘നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ’ എന്ന സിനിമയിലെ ഒരു അപൂർവ ചിത്രം NFAI പോസ്റ്റ് ചെയ്യുകയും, “#FaceOfTheWeek #Mohanlal തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പം ചിത്രത്തിന്റെ സംഗ്രഹം പങ്കിട്ടു. ഏറ്റവും ആകർഷകമായ റൊമാന്റിക് കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സോളമന് മോഹൻലാൽ അതുല്യമായ ചാരുത കൊണ്ടുവന്നു. ഹൃദ്യമായ ആഖ്യാനവും ദൃശ്യങ്ങളും സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ചിത്രത്തിനായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വേണു നേടി.  ചൊവ്വാഴ്ച മോഹൻലാൽ നായകനായ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കിട്ടു, കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: സിനിമയിൽ താരതമ്യേന ചെറുതും എന്നാൽ പ്രാധാന്യമുള്ളതുമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച്‌ തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ എല്ലാവരേയും ആകർഷിച്ചു. ഏകാന്തയും കർക്കശക്കാരിയുമായ മുത്തശ്ശിയേയും (പത്മിനി) അവരുടെ ചെറുമകളെയും (നദിയ മൊയ്തു) ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.

  നിത്യഹരിത ക്ലാസിക് മണിച്ചിത്രത്താഴ്‌ ആണ് ഏറ്റവും പുതിയതായി ഇടം നേടിയ ചിത്രം. മെയ് 20ന് പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. ഫാസിലിന്റെ മണിച്ചിത്രത്താഴ് (1993) ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. #FaceOfTheWeek #മോഹൻലാൽ യുഎസ്എയിൽ പരിശീലനം നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ സൈക്യാട്രിസ്റ്റിന്റെ വേഷം ചെയ്തു. അദ്ദേഹത്തിന്റെ രസകരമായ എൻട്രി സീക്വൻസ് നോക്കുക. ഒരു യാഥാസ്ഥിതിക സമൂഹത്തിൽ അസാധാരണമായ മനഃശാസ്ത്രപരമായ സമീപനത്തിന്റെ ആത്യന്തികമായ സ്വീകാര്യത കൈകാര്യം ചെയ്തതിനാണ് ചിത്രം പ്രശംസിക്കപ്പെട്ടത്. #QuickFact: പ്രിയദർശൻ ഫാസിലിനൊപ്പം രണ്ടാം യൂണിറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് അദ്ദേഹം ഈ ചിത്രം ഹിന്ദിയിലേക്ക് ഭൂൽ ഭുലയ്യ (2007) എന്ന പേരിൽ റീമേക്ക് ചെയ്തു.  Summary: Mohanlal has been featured as the 'Face of the Week' in the National Film Archives of India (NFAI). He has been chosen for this title prior to his birthday which falls on May 21. Ahead of the birthday, his latest release '12th Man' had hit Disney + Hotstar
  Published by:user_57
  First published: