ലാൽ സലാമിലെ സഖാവ് നെട്ടൂരാനായപ്പോഴും ഭൂമിയിലെ രാജാക്കന്മാരിലെ മഹേന്ദ്ര വർമ്മയായപ്പോഴും ഒന്നും ഉയരാത്ത ചോദ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോഹൻലാലിന് നേരെ പാഞ്ഞത്. കക്ഷി രാഷ്ട്രീയം നോക്കാതെ ലാലിന് കയ്യടിച്ച പലരും അദ്ദേഹം കാവിപ്പടയിൽ ചേരും എന്ന് വിധിയെഴുതി. കൂടാതെ , ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ചന്ദ്രകാന്ത് വർമ്മയെന്ന പ്രധാനമന്ത്രി കഥാപാത്രമായി ലാൽ തമിഴ് ചിത്രം കാപ്പാനിൽ വേഷമിടുന്നതും. ബി.ജെ.പി. നേതാവിന്റെ പരാമർശം കൂടിയായപ്പോൾ ഊഹാപോഹങ്ങൾ ശരവേഗത്തിൽ പാഞ്ഞു.
എന്നാൽ രാഷ്ട്രീയത്തിലേക്കുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ലാൽ തന്നെ മറുപടി പറയും. ഇക്കഴിഞ്ഞ ദിവസം പുതിയം ചിത്രം ലൂസിഫറിന്റെ റിലീസുമായി ബന്ധപ്പെട്ട് ഫേസ്ബുക് ഹൈദരാബാദ് ഓഫീസിൽ നിന്നും നൽകിയ ലൈവ് വീഡിയോയിലാണ് ലാൽ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചു വാചാലനായത്.
41 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ നിന്നും പെട്ടെന്ന് കയറി ചെല്ലാവുന്നയിടമല്ല രാഷ്ട്രീയം. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. അറിയാവുന്ന കാര്യങ്ങൾ ചെയ്യാനേ താത്പ്പര്യമുള്ളൂ. സിനിമയിൽ അഭിനയിച്ചു എന്നത് കൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങാൻ സാധിക്കില്ല. മോഹൻലാൽ പറയുന്നു. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയക്കാരനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.