HOME /NEWS /Film / കുതിരപ്പുറത്തേറി മോഹൻലാൽ; മരയ്ക്കാർ ഫസ്റ്റ് ലുക് പുതുവത്സരദിനത്തിൽ

കുതിരപ്പുറത്തേറി മോഹൻലാൽ; മരയ്ക്കാർ ഫസ്റ്റ് ലുക് പുതുവത്സരദിനത്തിൽ

മരയ്ക്കാർ ഫസ്റ്റ് ലുക്

മരയ്ക്കാർ ഫസ്റ്റ് ലുക്

Mohanlal comes riding a horse in his big budget movie Marakkar Arabikkadalinte Simham | പുതുവത്സരദിനത്തിൽ വരവറിയിച്ചു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി

  • Share this:

    5000 സ്ക്രീനുകൾ, അഞ്ചു ഭാഷകൾ, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും. പുതുവത്സരദിനത്തിൽ വരവറിയിച്ചു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. കുതിരപ്പുറത്തേറി പായുന്ന മോഹൻലാലാണ് പോസ്റ്ററിൽ.

    ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.

    വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാൽ അവതരിപ്പിക്കും. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

    സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ.

    First published:

    Tags: Aashirvad Cinemas, Antony Perumbavoor, Marakkar, Marakkar - Arabikadalinte Simham, Mohanlal, Mohanlal Actor, Priyadarshan