• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES MOHANLAL DIRECTS FILM PRODUCERS TO HAVE A DIALOGUE ON SHANE NIGAM ISSUE NSR

ഷെയ്ൻ പ്രശ്നം ചർച്ച ചെയ്യണം: നിർമ്മാതാക്കൾക്ക് മോഹൻലാലിൻറെ നിർദ്ദേശം

Mohanlal directs film producers to have a dialogue on Shane Nigam issue | ഷെയ്ന് പറയാനുള്ളത് കേൾക്കണമെന്നും ലാൽ

മോഹൻലാൽ

മോഹൻലാൽ

  • Share this:
ഷെയ്ൻ പ്രശ്നം ചർച്ച ചെയ്യണമെന്ന് മോഹൻലാൽ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. ഷെയ്ന് പറയാനുള്ളത് കേൾക്കണമെന്നും ലാൽ. ചർച്ചയ്ക്കുള്ള സാധ്യത ഇല്ലാതാക്കരുതെന്ന് 'അമ്മ'യുടെ ഭാരവാഹികൾക്കും ലാൽ നിർദ്ദേശം നൽകി.

സംഘടനകൾ ആദ്യമേ കടുത്ത നിലപാടല്ല സ്വീകരിക്കേണ്ടതെന്നാണ് മോഹൻലാലിന്റെ നിർദ്ദേശം. ഇരുകൂട്ടർക്കും പറയാനുള്ളത് കേൾക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. ഒരാളുടെയും തൊഴിൽ നഷ്ടപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നും മോഹൻലാൽ അമ്മ ഭാരവാഹികളോട് പറഞ്ഞു. ഇക്കാര്യം ഫെഫ്ക്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവരെയും അറിയിച്ചു. ഈ നിലപാട് അറിഞ്ഞ ശേഷമാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നിലപാട് മയപ്പെടുത്തിയത്.

നേരത്തെ ഡബ്ല്യു.സി.സി. അംഗങ്ങൾ പരാതി ഉന്നയിച്ചപ്പോഴും മോഹൻലാലിന്റെ നിലപാട് ഇതു തന്നെയായിരുന്നു. കടുത്ത നിലപാട് വേണമെന്ന് അഭിപ്രായപ്പെട്ട ചില അംഗങ്ങളെ ലാൽ വിലക്കി. ചർച്ച ചെയ്ത് അവർക്കു കൂടി സ്വീകാര്യമായ രീതിയിൽ മുന്നോട്ടുപോകണമെന്ന നിർദ്ദേശം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. അതിനെ തുടർന്നാണ് രേവതി, പത്മപ്രിയ, പാർവതി തുടങ്ങിയവരുമായി അന്ന് ചർച്ച നടത്തിയത്.

മോഹൻലാൽ കൊച്ചിയിൽ ഉള്ളപ്പോൾ ഷെയ്ൻ നിഗം പ്രശ്നത്തിൽ ചർച്ചയാകാം എന്നാണ് സംഘടനകളെ അറിയിച്ചിരിക്കുന്നത്. അപ്പോഴേക്കും ഷെയ്ൻ നിഗവും ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ചെത്തിയ ശേഷം ഷെയ്ൻ മാധ്യമങ്ങളെക്കാണാനും പദ്ധതിയിടുന്നുണ്ട്.
First published:
)}