നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ആദ്യ സംവിധാന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളുമായി മോഹൻലാൽ

    ആദ്യ സംവിധാന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളുമായി മോഹൻലാൽ

    Mohanlal divulges more on his directorial debut Barroz | കഥാപാത്രങ്ങളായി സ്പാനിഷ് താരങ്ങൾ

    ബറോസിൽ മോഹൻലാൽ

    ബറോസിൽ മോഹൻലാൽ

    • Share this:
      ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസിന്റെ കൂടുതൽ വിശേഷങ്ങളുമായി മോഹൻലാൽ. ഗോവയിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വീഡിയോയുമായി മോഹൻലാൽ ഫേസ്ബുക്കിൽ എത്തി. സ്പാനിഷ് താരങ്ങളെയാണ് ലാൽ പരിചയപ്പെടുത്തുന്നത്. പാസ് വേഗ (ദി ഹ്യൂമൻ കോൺട്രാക്ട് എന്ന ചിത്രത്തിലെ താരം), റാഫേൽ അമാർഗോ (ഡി ഗാമ) എന്നിവരാണ് രണ്ടു പ്രധാന താരങ്ങൾ.

      കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറയുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു.



      അറബിക്കഥകളുടെ മാതൃകയിൽ ഒരു പോർച്ചുഗീസ് കഥ അവതരിപ്പിക്കുകയാണ് മോഹൻലാൽ. വാസ്കോഡ ഗാമയുടെ നിധിക്ക് കാവലിരിക്കുന്ന വ്യക്തിയെയാണ് മുഖ്യ കഥാപാത്രം എത്തുക.

      "ബറോസ്സ് - ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ". പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്തുസൂക്ഷിക്കുന്നു. യഥാർത്ഥ പിന്തുടർച്ചക്കാർ വന്നാൽ മാത്രമെ അയാൾ അത് കൈമാറുകയുള്ളു. ബറോസ്സിന്‍റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവർ തമ്മിലുള്ള ബന്ധവും അതിന്‍റെ രസങ്ങളുമാണ് കഥ." മോഹൻലാലിൻറെ ബ്ലോഗിലെ വരികൾ.

      First published:
      )}