രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട റസാഖിന്റെ കുടുംബത്തിന് മോഹന്‍ലാലിന്റെ സഹായഹസ്തം
രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട റസാഖിന്റെ കുടുംബത്തിന് മോഹന്‍ലാലിന്റെ സഹായഹസ്തം
Mohanlal headed Viswasanthi Foundation to help Abdul Razak, who lost life during rescue operations | ഒരു ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം മേജര്‍ രവി റസാഖിന്റെ കുടുംബത്തിന് കൈമാറി
മലപ്പുറം: വെള്ളക്കെട്ടിലകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച തിരുനാവായ സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് നടന് മോഹന്‍ലാലിന്റെ സഹായഹസ്തം. ഒരു ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം വിശ്വശാന്തി ഫൗണ്ടേഷന് ഡയറക്ടര്‍ മേജര്‍ രവി റസാഖിന്റെ കുടുംബത്തിന് നല്കി.
അതേസമയം റസാഖിന്റെ മക്കളെ മോഹന്‍ലാല്‍ ഫോണിലൂടെ ആശ്വസിപ്പിച്ചു. ഇവരുടെ പഠനചിലവും ഫൗണ്ടേഷന് ഏറ്റെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
സൗത്ത് പല്ലാറിലാണ് കുട്ടികൾ വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ടത്. രക്ഷിക്കുവാൻ ചാടിയ റസാഖ് രണ്ട് കുട്ടികളെയും കരയ്ക്കെത്തിച്ചുവെങ്കിലും ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു.
മുങ്ങിത്താണ റസാഖിനെ നാട്ടുകാർ പെട്ടെന്നു തന്നെ തിരൂർ മിഷൻ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം. നസീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.