63 ദിവസം ഫുൾ പോസിറ്റീവ് എനർജി; ഇട്ടിമാണി സംവിധായകന് കൂടിയത് 11 കിലോ ഭാരം

Mohanlal in con with Ittimani directors and producer | ജിബി-ജോജുമാരും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രത്യേക ചർച്ച

news18-malayalam
Updated: September 10, 2019, 2:50 PM IST
63 ദിവസം ഫുൾ പോസിറ്റീവ് എനർജി; ഇട്ടിമാണി സംവിധായകന് കൂടിയത് 11 കിലോ ഭാരം
Mohanlal in con with Ittimani directors and producer | ജിബി-ജോജുമാരും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രത്യേക ചർച്ച
  • Share this:
സിനിമയെക്കുറിച്ചും ഷൂട്ടിങ്ങിനെ കുറിച്ചും തലപുകഞ്ഞു ആലോചിച്ചും, തിരക്കുകളിൽ കിടന്നു ചുറ്റിയും സിനിമ പ്രേക്ഷകർക്ക് മുൻപിൽ തിയേറ്ററിൽ എത്തി കഴിയുമ്പോൾ പലപ്പോഴും സംവിധായകന് ഒരു നീണ്ട കദന കഥ തന്നെ പറയാൻ ഉണ്ടാവും.

എന്നാൽ മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തവർ പറയുന്ന കഥ മറ്റൊന്നാണ്. ലൂസിഫറിൽ ഒരു അഭിനയ സ്കൂൾ കഴിഞ്ഞ പോലെ എന്ന് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞെങ്കിൽ, 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യുടെ സംവിധായകൻ ജിബി-ജോജു എന്നിവർക്കും പറയാനുള്ളത് സമാന കഥയാണ്.

മോഹൻലാലിനൊപ്പം സംവിധായകരായ ജിബി-ജോജു എന്നിവർ ചിലവഴിച്ചത് 63 ദിവസങ്ങളാണ്. സാധാരണ ഗതിയിൽ സംവിധായകർക്ക് ഷൂട്ടിംഗ് സമയത്തു ആരോഗ്യം ശ്രദ്ധിക്കാനാവാതെ ഭാരം കുറയുമ്പോൾ, മോഹൻലാലിനൊപ്പം നിന്നപ്പോൾ തനിക്ക് പോസിറ്റീവ് എനർജി കിട്ടി എന്നാണ് ജിബി പറയുന്നത്. ഈ കാലയളവിൽ മനഃസന്തോഷം കൊണ്ട് കൂടിയതാവട്ടെ 11 കിലോയും!

ജിബി-ജോജുമാരും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രത്യേക ചർച്ച മോഹൻലാലിൻറെ യൂട്യൂബ് ചാനലിൽ കാണാം.First published: September 10, 2019, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading