നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. നടനവൈഭവം കൊണ്ടു ഏവരെയും വിസ്മയിപ്പിച്ച മോഹൻലാൽ ഇപ്പോഴിതാ ക്യാമറയ്ക്ക് പിന്നിലേക്കും. അതെ, മലയാളികളുടെ പ്രിയതാരം ഇനി സംവിധായകനായും രംഗത്തെത്തുന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറയുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.