• HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | അടുക്കളയിൽ ലാലേട്ടന്റെ 'തീക്കളി'; ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ വൈറൽ

Mohanlal | അടുക്കളയിൽ ലാലേട്ടന്റെ 'തീക്കളി'; ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ വൈറൽ

Mohanlal is back in his chef avatar in a new video | ജാപ്പനീസ് ടെപൻയാകിയിൽ ഒരു കൈനോക്കി മോഹൻലാൽ. വീഡിയോയുമായി സുഹൃത്ത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ആറാട്ടിലെ (Aaraattu) അടിതടവുകൾക്കു ശേഷം അടുക്കളയിൽ അൽപ്പം തീക്കളിയുമായി എത്തുകയാണ് മോഹൻലാൽ (Mohanlal). സുഹൃത്ത് സമീർ ഹംസ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലാലേട്ടന്റെ മറ്റൊരു പാചക പരീക്ഷണം കാണാനാവുക. ആളിക്കത്തുന്ന തീയിൽ ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാൽ ആണ് വീഡിയോയിൽ. പുതിയ ചിത്രമായ 'ബറോസ്' ലുക്കിലാണ് മോഹൻലാൽ.

    മോഹൻലാലിൻറെ പാചക പരീക്ഷണം വളരെ പ്രശസ്തമാണ്. മോഹൻലാലിൻറെ കൈപ്പുണ്യം രുചിക്കാൻ അവസരം ലഭിച്ച താരങ്ങൾ ഒട്ടേറെയുണ്ട്. സുപ്രിയ മേനോൻ, കല്യാണി പ്രിയദർശൻ എന്നിവർ മോഹൻലാൽ പാകം ചെയ്ത ഭക്ഷണം രുചിച്ചതിന്റെ പെരുമ അറിയിച്ചിട്ടുണ്ട്.

    മുൻപ് തന്റെ തന്നെ സോഷ്യൽ മീഡിയ ഹാൻഡിലിൽ മോഹൻലാൽ മീൻ വിഭവം പാകം ചെയ്യുന്ന റെസിപി സഹിതം പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു തവണ സർപ്രൈസ് ആയി വീഡിയോയിൽ ഭാര്യ സുചിത്രയുടെ എൻട്രിയും ഉണ്ടായിരുന്നു. ലാലേട്ടന്റെ സ്‌പെഷൽ കോഴി വിഭവം രുചിച്ചറിഞ്ഞത് സുചിത്രയായിരുന്നു.








    View this post on Instagram






    A post shared by Sameer Hamsa (@sameer_hamsa)






    ജാപ്പനീസ് വിഭവമാണ് ലാലേട്ടൻ തയാറാക്കിയത് എന്ന് സമീർ നൽകുന്ന സൂചനകളിൽ നിന്നും വ്യക്തം.  #flambé #desert #desertlove #cooking #teppanyaki #food #japanese #love #mohanlal #sameerhamsa #sunday എന്നിങ്ങനെ ഹാഷ്ടാഗുകൾ വീഡിയോയുടെ ക്യാപ്‌ഷനിൽ കാണാം.

    രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജാപ്പനീസ് പാചകരീതിയാണ് ടെപൻയാകി. ഇതിൽ ഭക്ഷണം പാകം ചെയ്യാൻ ഇരുമ്പ് ഗ്രിഡിൽ ഉപയോഗിക്കുന്നു. ടെപൻയാകി എന്ന വാക്ക് ഉരുത്തിരിഞ്ഞത് ടെപ്പാൻ (പാകം ചെയ്യുന്ന ലോഹഫലകം) യാക്കി എന്നിവയിൽ നിന്നാണ്. ജപ്പാനിൽ, സ്റ്റീക്ക്, ചെമ്മീൻ, ഒക്കോനോമിയാക്കി, യാകിസോബ, മോഞ്ജയാക്കി എന്നിവയുൾപ്പെടെ ടെപ്പാൻ ഉപയോഗിച്ച് പാകം ചെയ്യുന്ന വിഭവങ്ങളെ ടെപൻയാകി സൂചിപ്പിക്കുന്നു.

    സോളിഡ് ഗ്രിഡിൽ-ടൈപ്പ് കുക്ക് പ്രതലത്തിൽ, അരി, മുട്ട, ചെറുതായി അരിഞ്ഞ പച്ചക്കറികൾ എന്നിവ പോലെ ചെറുതോ അർദ്ധ ഖരരൂപത്തിലുള്ളതോ ആയ ചേരുവകൾ പാകം ചെയ്യാൻ ടെപൻ പ്രാപ്തമാണ്.

    Summary: Mohanlal is seen preparing a special Japanese style dish in a new Instagram reel video posted by his friend Sameer Hamsa. Mohanlal is trying his hands in Teppanyaki. Mohanlal is well known for his culinary skills, the same way as his acting chops. Sameer posted the video and elaborately hashtagged the caption with #flambé #desert #desertlove #cooking #teppanyaki #food #japanese #love #mohanlal #sameerhamsa #sunday
    Published by:user_57
    First published: