• HOME
  • »
  • NEWS
  • »
  • film
  • »
  • എത്തി, എത്തി ലാലേട്ടൻ എത്തി

എത്തി, എത്തി ലാലേട്ടൻ എത്തി

  • Last Updated :
  • Share this:
    മോഹൻലാൽ ഇനി ചരിത്ര മുഹൂർത്തങ്ങൾക്കൊപ്പം. ഒടിയന്റെ റിലീസിന് മുൻപ് ലൂസിഫർ ചിത്രീകരണം പൂർത്തിയാക്കിയ ലാൽ, അടുത്ത ഉദ്യമത്തിലേക്ക് ചുവടുറപ്പിച്ചു. ഇനി മോഹൻലാൽ മരയ്ക്കാരാവാനുള്ള തയ്യാറെടുപ്പുകളിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹത്തിൽ നായകനായ ലാൽ കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേർന്നു. ദുബായിയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നടത്തിയ സ്റ്റേജ് ഷോയ്ക്കു ശേഷമാണ് ലാൽ പുതിയ ചിത്രത്തിന്റെ ഭാഗമാവുന്നത്.

    'പടം മോശമായി എന്നല്ല, മാസ് ആയില്ലെന്നാണ് വിമര്‍ശനം': ശ്രീകുമാര്‍ മേനോന്‍

    ഇക്കഴിഞ്ഞ ഡിസംബർ ഒന്നാം തിയതിയാണ് മരയ്ക്കാർ ചിത്രീകരണം ആരംഭിച്ചത്. നവംബർ മാസം, കേരളപ്പിറവി ദിനത്തിൽ, ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി മാറ്റി വയ്ക്കുകയായിരുന്നു.

    വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിൻറെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു പടുകൂറ്റൻ കപ്പൽ പ്രത്യേകം പണി കഴിപ്പിച്ചിട്ടുണ്ട്.

    First published: