മലയാള ചലച്ചിത്രം 'അനിയൻകുഞ്ഞും തന്നാലായതിന്റെ' ഓഡിയോ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനു എബ്രഹാം തിരക്കഥയും സംഭാഷണവും രചിക്കുന്നു . കൊച്ചിയിൽ ആയിരുന്നു ഓഡിയോ ലോഞ്ച്.
ഈ ചിത്രത്തിൽ മൂന്നു ഗാനങ്ങൾ ഉണ്ട്. ഇവയിൽ രണ്ടെണ്ണം കവിയും നാടകകൃത്തുമായ കാവാലം നാരായണ പണിക്കർ രചിച്ചതാണ് എന്ന പ്രത്യേകതയുണ്ട്. മറ്റൊന്ന് ജോയ് തമലവും. എം. ജയചന്ദ്രനും റോണി റാഫേലും സംഗീതം പകർന്ന ഈ പാട്ടുകൾ മമ്ത മോഹൻദാസും വിഷ്ണുരാജും ആലപിച്ചിരിക്കുന്നു.
സലിൽ ശങ്കരൻ നിർമിച്ച ഈ സിനിമയിൽ കിആൻ കിഷോർ, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, നന്ദു, അഭിരാമി, മാതു, ഗീത, ഭാഗ്യലക്ഷ്മി, നുസറത് ജഹാൻ തുടങ്ങിയവരും ഒരു പറ്റം അമേരിക്കൻ അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.