HOME » NEWS » Film » MOVIES MOHANLAL LAUNCHES THE FIRST LOOK POSTER OF MOVIE HRIDAYAM 1

Hridayam FirstLook | പ്രണവ്-കല്യാണി-ദർശന; 'ഹൃദയം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

News18 Malayalam | news18-malayalam
Updated: April 18, 2021, 9:25 AM IST
Hridayam FirstLook | പ്രണവ്-കല്യാണി-ദർശന; 'ഹൃദയം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ
Hridayam FirstLook | പ്രണവ്-കല്യാണി-ദർശന; 'ഹൃദയം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ
  • Share this:
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ഒന്നിക്കുന്ന 'ഹൃദയം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം. സിനിമയിലും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ മോഹൻലാലിന്‍റെയും പ്രിയദർശന്‍റെയും മക്കളായ പ്രണവും കല്യാണിയും നായികാ-നായകന്മാരായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതും. 42 വർഷത്തിന് ശേഷമുള്ള മെരിലാൻഡ് സിനിമാസിന്‍റെ തിരിച്ചുവരവ് അറിയിച്ചു കൊണ്ടുള്ള ചിത്രം എന്ന് പറഞ്ഞാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.









View this post on Instagram






A post shared by Mohanlal (@mohanlal)






അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍: നോബിള്‍ ബാബു തോമസ്സ്.

മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ മറ്റൊരു പുതുതലമുറ നടൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍. അരങ്ങിൽ അല്ല 'ഹൃദയ'ത്തിന്‍റെ പിന്നണിയിലാണ് പൃഥ്വിയെത്തുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് ഗാനം റെക്കോഡ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ തന്നെ വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു.

പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍: അനില്‍ എബ്രാഹം, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം: എ. എസ്. ദിനേശ്.
Published by: Asha Sulfiker
First published: April 17, 2021, 9:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories