അതെ, കാണുന്നവർ എല്ലാം ചോദിക്കുന്ന ചോദ്യം ആണ് തലവാചകത്തിൽ. താര രാജാക്കന്മാർക്കൊപ്പം ഇളമുറക്കാരൻ. മോഹൻലാലും, മമ്മൂട്ടിയും, പൃഥ്വിരാജും. ഇവരിൽ ആരാണ് സുന്ദരൻ എന്നൊന്നും ചോദിച്ചേക്കരുത്. ഉത്തരം തരാൻ അൽപ്പം ബുദ്ധിമുട്ടാകും. ദുബായിയിൽ നടന്ന സ്റ്റേജ് പരിപാടിയിലാണ് മൂന്നുപേരെയും തീർത്തും അവിചാരിതമായി ഒരേ ഫ്രയിമിൽ കിട്ടുന്നത്.
Also read:
കലാഭവൻ മണിയുടെ പ്രതിമയിലെ 'ചോര' തുള്ളികൾ; ദുരൂഹതയ്ക്കു പിന്നിലെന്ത്?ഫ്രയിമിൽ കണ്ടത് പോലെത്തന്നെ മൂവരും വെള്ളിത്തിരയിലും അടുത്തടുത്ത് തന്നെ എത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ലൂസിഫർ മാർച്ച് 28ന് റിലീസ് ആവുകയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്.
കൂടാതെ വിഷു റിലീസ് ആയി മമ്മൂട്ടിയുടെ മധുര രാജയും പ്രേക്ഷക മുന്നിലെത്തുന്നുണ്ട്. പോക്കിരി രാജയില്‍ മധുര രാജയെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചതെങ്കില്‍ രണ്ടാം ഭാഗം എത്തുന്നത് കഥാപാത്രത്തിന്റെ പേരുമായി തന്നെയാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.