• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'അമ്മ' വിവാദത്തിൽ സർക്കാർ ഇടപെടില്ല


Updated: July 11, 2018, 10:57 PM IST
'അമ്മ' വിവാദത്തിൽ സർക്കാർ ഇടപെടില്ല

Updated: July 11, 2018, 10:57 PM IST
തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് വ്യക്തമാക്കി സാംസ്ക്കാരികവകുപ്പ് മന്ത്രി എ. കെ ബാലൻ. അമ്മയിലെ പ്രശ്നങ്ങൾ അതിനുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ ആഭ്യന്തരകാര്യങ്ങളിൽ സർക്കാർ ഇടപെടില്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. വിവാദങ്ങളുടെ പശ്ചത്തലത്തിൽ അമ്മ പ്രസിഡന്‍റ് മോഹൻലാലുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത്.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍