• HOME
  • »
  • NEWS
  • »
  • film
  • »
  • Father's Day | സ്ക്രീനിൽ പല വട്ടം തന്റെ അച്ഛനായ നടൻ മധുവിനെ വീട്ടിലെത്തി സന്ദർശിച്ച് മോഹൻലാൽ

Father's Day | സ്ക്രീനിൽ പല വട്ടം തന്റെ അച്ഛനായ നടൻ മധുവിനെ വീട്ടിലെത്തി സന്ദർശിച്ച് മോഹൻലാൽ

സ്‌ക്രീനിൽ പലവട്ടം തന്റെ അച്ഛൻ വേഷം ചെയ്ത നടൻ മധുവിനെ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് മോഹൻലാൽ

മധുവും മോഹൻലാലും

മധുവും മോഹൻലാലും

  • Share this:
    അനന്തന്റെ മകൻ അർജുൻ. നാടുവാഴികളിലെ ഈ രണ്ടു കഥാപാത്രങ്ങളെ ആർക്കാണ് മറക്കാനാവുക? അച്ഛന് വേണ്ടി ഏതറ്റം വരെയും പോകാൻ ഒരുമ്പെടുന്ന മകൻ. അച്ഛനായി മധുവും (Madhu), മകനായി മോഹൻലാലും (Mohanlal). അങ്ങനെ എത്രയെത്ര സിനിമകൾ, കഥാപാത്രങ്ങൾ. ഈ ഫാദേഴ്‌സ് ഡേയിൽ സ്‌ക്രീനിൽ പലവട്ടം തന്റെ അച്ഛൻ വേഷം ചെയ്ത നടൻ മധുവിനെ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച സന്തോഷം പോസ്റ്റിലൂടെ പങ്കിടുകയാണ് മോഹൻലാൽ.

    'സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തിൽ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി,' മോഹൻലാൽ കുറിച്ചു.



    മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം സിനിമയിൽ ഒന്നിക്കേണ്ടിയിരുന്നെങ്കിലും, മധു അനാരോഗ്യം മൂലം ആ കഥാപാത്രം ചെയ്തിരുന്നില്ല. തിരുവനന്തപുരം കണ്ണൻമൂലയിലാണ് മധുവിന്റെ വീട്.

    Summary: On Father's Day, Mohanlal meets actor Madhu, who appeared in the role of his father several times on screen. The actor veteran has taken a break from movies for a while
    Published by:user_57
    First published: