നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Marakkar release date | മോഹൻലാലിന്റെ മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം മെയ് മാസം; റിലീസ് തിയതി പ്രഖ്യാപിച്ചു

    Marakkar release date | മോഹൻലാലിന്റെ മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം മെയ് മാസം; റിലീസ് തിയതി പ്രഖ്യാപിച്ചു

    Mohanlal movie Marakkar Arabikadalinte Simham gets a new release date | 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' മെയ് മാസം റിലീസ് ചെയ്യും. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

    മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

    മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

    • Share this:
      നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.

      ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി.

      ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക.

      ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.

      വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

      സുപ്രധാന നായികാ വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

      ചിത്രത്തിന്റെ ടീസർ റിലീസ് ആവും മുൻപേ വാർത്തകളിൽ ഇടം നേടിയിരുന്നു. ടീസർ റിലീസാവും മുൻപ് തന്നെ പോസ്റ്റ് ചെയ്ത മരയ്ക്കാർ ടീസർ കൗണ്ട്ഡൗൺ ലിങ്കിന് 14K ലൈക്കും 1 .1K ഡിസ്‌ലൈക്കും ലഭിച്ചിരുന്നു.



      റിലീസ് മാറിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പ്രിയദർശൻ

      കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് മരക്കാർ. ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ ചിത്രം. ഏറെ വെല്ലുവിളികൾ നേരിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പതിനാറാം നൂറ്റാണ്ടിലെ ദൃശ്യങ്ങൾ പുനരാവിഷ്കരിക്കുക ഏറെ പ്രയാസമായിരുന്നുവെന്ന് പ്രിയദർശൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

      മാർച്ച് 26 നായിരുന്നു മരക്കാറിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അന്ന് സിനിമ പുറത്തിറങ്ങിയിരുന്നെങ്കിൽ നിർമാതാവ് റോഡിൽ ഇറങ്ങേണ്ടി വന്നേനെ. നൂറ് കോടിയാണ് മരയ്‌ക്കാറിന്റെ ബജറ്റ്.

      സിനിമയ്ക്ക് ലഭിച്ച പ്രചരണവും സ്വീകാര്യതയും ആണ് സംവിധായകന്റെ ആത്മവിശ്വാസം. എന്ന് സിനിമ റിലീസ് ചെയ്താലും ആളുകൾ തിയേറ്ററിൽ എത്തുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

      Summary: Several delays later, Mohanlal starrer big-budget movie Marakkar- Arabikkadalinte Simham gets a release date for May 2021. The period drama helmed by Priyadarshan has a stellar cast comprising leading names in other Indian language cinemas
      Published by:user_57
      First published:
      )}