HOME » NEWS » Film » MOVIES MOHANLAL POSTS HIMSELF AS A SABARIMALA DEVOTEE IN FACEBOOK

സ്വാമി ശരണം... ഭക്തി സാന്ദ്രതയിൽ മോഹൻലാൽ

news18india
Updated: November 17, 2018, 1:25 PM IST
സ്വാമി ശരണം... ഭക്തി സാന്ദ്രതയിൽ മോഹൻലാൽ
  • Share this:
കറുത്ത കുപ്പായമണിഞ്ഞ് കൈ കൂപ്പി നിൽക്കുന്നത് മലയാളികളുടെ പ്രിയ താരം മോഹൻലാൽ. മണ്ഡലകാലം ആരംഭിക്കുന്ന, വൃശ്ചിക മാസം ഒന്നാം തിയ്യതിയായ ഇന്ന് തന്നെയാണ് ലാൽ തന്റെ ഭക്തി നിർഭരമായ ചിത്രം ആരാധകർക്കായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. ഒപ്പം സ്വാമി ശരണമെന്ന വാക്കുകളും. മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ഷെയറുകളാണ് പോസ്റ്റ് നേടിയത്. സമ്മിശ്രപ്രതികരണമാണ് കമന്റുകളിൽ കാണുന്നത്.



അടുത്തിടെ ശബരിമല വിഷയത്തെക്കുറിച്ചു മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും ചോദ്യം ഉയർന്നപ്പോൾ താരം പ്രതികരിച്ചിരുന്നില്ല. മുൻപ് ശബരിമല ദർശനം നടത്തിയിട്ടുണ്ട് മോഹൻലാൽ. ഇത്തവണ മല ചവിട്ടുന്നതിനു മുന്നോടിയായാണോ ചിത്രമെന്ന് മാത്രം അറിഞ്ഞാൽ മതി ആരാധകർക്ക്.

ലൂസിഫർ ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്ന തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. അടുത്ത ചിത്രം ഒടിയൻ ഡിസംബർ മാസം പകുതിയോടെ തിയേറ്ററുകളിലെത്തും. ശേഷം താരത്തിന്റെ ചിത്രങ്ങളെല്ലാം അടുത്ത വർഷമേയുണ്ടാവൂ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം വളരെയധികം പ്രതീക്ഷ നൽകുന്ന വൻ ബജറ്റ് ചിത്രമാണ്. ഡ്രാമയാണ് മോഹൽലാലിന്റെ ഏറ്റവും പുതിയ നായക ചിത്രം. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷമായ ഇത്തിക്കര പക്കിയും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

First published: November 17, 2018, 1:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading