ലാലേട്ടനേ, ആള് ജിമ്മാ

Mohanlal posts his latest gym workout session in a video | ജിമ്മിലെ വർക്ഔട് വീഡിയോയുമായി ലാലേട്ടൻ

news18india
Updated: May 30, 2019, 11:17 AM IST
ലാലേട്ടനേ, ആള് ജിമ്മാ
Mohanlal posts his latest gym workout session in a video | ജിമ്മിലെ വർക്ഔട് വീഡിയോയുമായി ലാലേട്ടൻ
  • Share this:
ഒരു കഥാപാത്രത്തിന്റെ ഫിഗറിൽ ഉൾക്കൊള്ളാൻ ഏതറ്റം വരെയും പോകാനുള്ള മനസ്സ് മാത്രമല്ല മോഹൻലാൽ എന്ന നടന്. അതിനായി എത്ര കഠിനമായ പരിശ്രമത്തിനും തുനിഞ്ഞിറങ്ങുന്ന പ്രകൃതം കൂടിയുണ്ടദ്ദേഹത്തിന്. മുൻപ് പലപ്പോഴും ജിം വർക്ഔട് നടത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ ലാലേട്ടൻ എത്തുന്നത് ജിമ്മിലെ വർക്ഔട് വീഡിയോയുമായി ആണ്. ബാറ്റിൽ റോപ്പ് എക്സർസൈസ് എന്ന വെയ്റ്റ് ലോസ് ടെക്നിക് പരിശീലിക്കുന്ന രംഗമാണ് വിഡിയോയിൽ. നിലവിൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിങിലാണ് മോഹൻലാൽ. ഇതിലെ കണ്ണിറുക്കും മാർഗം കളിയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു.നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ഇട്ടിമാണിയിൽ തൂവാനത്തുമ്പികൾക്കു ശേഷം ലാൽ തൃശ്ശൂർകാരനായി തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ്. ഈ ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് ഇട്ടിമാണി റീലീസ് ചെയ്യുക.

ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി ജോജു ടീം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിക്കുന്നത്. പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.

First published: May 30, 2019, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading