ഏതാനും മാസങ്ങൾക്ക് മുൻപ് ഇറങ്ങിയ ലൂസിഫറിൽ പൃഥ്വിരാജ് സംവിധായകനും, ആ സംവിധായകന്റെ നായകനായി മോഹൻലാലും ആയിരുന്നു എത്തിയിരുന്നതെങ്കിൽ ഇനി ഇവർ നേർക്കുനേർ മത്സരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് ഓണത്തിന് തിയേറ്ററുകളിൽ കാണാൻ ആവുക. മോഹൻലാലിന്റെ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന', പൃഥ്വിരാജിന്റെ 'ബ്രദേഴ്‌സ് ഡേ' എന്നിവ ഓണച്ചിത്രങ്ങളായി തിയേറ്ററിൽ എത്തുന്നത് ഒരേ ദിവസമാണ്. സെപ്റ്റംബർ 6 വെള്ളിയാഴ്ചയാണ് രണ്ടു ചിത്രങ്ങളുടെയും റിലീസ്.
'തൂവാനത്തുമ്പികൾ' പുറത്തിറങ്ങി നീണ്ട നാളുകൾക്ക് ശേഷം തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'. പൃഥ്വിരാജ് ആകട്ടെ, ഒരുപാട് ചിത്രങ്ങൾക്ക് ശേഷം ആക്ഷനും ഹൊററിനും തല്ക്കാലം വിട പറഞ്ഞ്, ഒരു ലൈറ്റ് ഹാർട്ടഡ് എന്റെർറ്റൈന്മെന്റുമായി എത്തുകയാണ് ബ്രദേഴ്‌സ് ഡേയിൽ.
നിർമ്മാതാവും, സംവിധായകനും ഒക്കെയായി മാറിയ പൃഥ്വിരാജ് തന്റെ കരിയറിലെ ഏറ്റവും മികച്ച റെക്കോർഡ് ആയ 200 കോടി ക്ലബ് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ശേഷം വേഷമിട്ടു തിയേറ്ററിൽ എത്തുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ആ റെക്കോർഡ് മോഹൻലാലും കൂടി പങ്കിടുന്നു എന്നതാണ് ഇവർ മുഖാമുഖം വരുമ്പോഴുള്ള പ്രത്യേകത.
നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആവുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brother's day, Brother's Day movie, Ittimani Made in China, Mohanlal, Mohanlal Actor, Mohanlal movie, Prithviraj